ആക്‌സിസ് ബാങ്കും സേവിംങ്‌സ് ബാങ്ക് അക്കൗണ്ടിലെ പലിശ നിരക്ക് കുറച്ചു
പ്രമുഖ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക് സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലെ പലിശ നിരക്ക് കുറച്ചു. 50 ലക്ഷം രൂപവരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3.5 ശതമാനമാണ് പലിശ. 50 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപത്തിന് നിലവിലെ നിരക്കായ നാല് ശതമാനം പലിശ തുടരും.
എസ്ബി അക്കൗണ്ടിലെ പലിശ കുറച്ചുകൊണ്ട് എസ്ബിഐ ആണ് തുടക്കമിട്ടത്. ഒരു കോടിക്ക് താഴെയുള്ള എസ്ബി അക്കൗണ്ടിലെ നിക്ഷേപങ്ങള്‍ക്ക് എസ്ബിഐ നല്‍കുന്നത് 3.5 ശതമാനം പലിശയാണ്. മറ്റൊരു പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡയും 50 ലക്ഷം രൂപവരെയുള്ള എസ്ബി അക്കൗണ്ടിലെ നിക്ഷേപത്തിന് 3.5 ശതമാനമായി പലിശ കുറച്ചു. കര്‍ണാടക ബാങ്കും സമാനമായ രീതിയില്‍ പലിശ നിരക്ക് പരിഷ്‌കരിച്ചു.
https://www.facebook.com/Malayalivartha