റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു; മുഖ്യ നിരക്കുകളില്‍ മാറ്റമില്ല
വാണിജ്യബാങ്കുകള്‍ക്കു വായ്‌പ നല്‍കാവുന്ന തുകയില്‍ ഗണ്യമായ വര്‍ധന വരുത്തിക്കൊണ്ടു പുതിയ പണനയം. ബാങ്കുകള്‍ സര്‍ക്കാരിന്റേതടക്കം അംഗീകൃത കടപ്പത്രങ്ങളില്‍ നിക്ഷേപിക്കേണ്ട തുകയുടെ അനുപാതമായ സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്‌എല്‍ആര്‍) അര ശതമാനം കുറച്ച് 22.5 ശതമാനമാക്കി. ഇതുവഴി വായ്‌പ നല്‍കാവുന്ന തുക 40,000 കോടി രൂപ കണ്ടു വര്‍ധിക്കും.
വാണിജ്യബാങ്കുകള്‍ക്ക് ആര്‍ബിഐ നല്‌കുന്ന ഹ്രസ്വകാല വായ്‌പയായ റിപ്പോയുടെ പലിശ നിരക്കുകള്‍ എട്ടു ശതമാനവും ബാങ്കുകളില്‍ നിന്ന് ആര്‍ബിഐ സ്വീകരിക്കുന്ന വായ്‌പയായ റിവേഴ്‌സ് റിപ്പോയുടെ പലിശ നിരക്ക് നാലു ശതമാനവുമാണ്. ഇതില്‍ മാറ്റം വരുത്തിയിട്ടില്ല. കരുതല്‍ ധനാനുപാതം നാലു ശതമാനത്തില്‍ തുടരുന്നു. കരുതല്‍ പണ അനുപാതം (സിആര്‍ആര്‍) മാറ്റമില്ലാതെ തുടരുന്നു. മോദിസര്‍ക്കാര്‍ അധികാരമേറ്റശേഷമുള്ള റിസര്‍വ് ബാങ്കിന്റെ ആദ്യ പണനയം ഗവര്‍ണര്‍ രഘുറാം രാജനാണു പ്രഖ്യാപിച്ചത്. ചില്ലറ വിലക്കയറ്റം കൂടുതലായതിനാലാണു പലിശ കുറയ്‌ക്കാത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha