എസ്.ബി.ഐ 10,000 ജീവനക്കാരെ പുനര്‍വിന്യസിക്കുന്നു
അഞ്ച് അനുബന്ധ ബാങ്കുകളെയും മഹിളാ ബാങ്കിനെയും ലയിപ്പിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 10,000 ജീവനക്കാരെ പുനര്‍വിന്യസിക്കുന്നു. ഡിജിറ്റൈസേഷനും ലയനവും നടന്നതോടെ ജീവനക്കാരുടെ പുനര്‍ വിന്യാസം അത്യാവശ്യമാണെന്ന് എസ്.ബി.ഐ ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു.
ഏപ്രിലില്‍ 2.80 ലക്ഷം ജീവനക്കാരായിരുന്നു ആകെ ഉണ്ടായിരുന്നത്. 2.73 ലക്ഷം ജീവനക്കാരാണ് ഇപ്പോഴുള്ളത്. അതായത് സ്വയം വിരമിക്കല്‍ പദ്ധതിയിലൂടെയും സ്വാഭാവിക വിരമിക്കലിലൂടെയും 6,622 ജീവനക്കാരുടെ കുറവുണ്ടായി.
ഒരേയിടത്തുണ്ടായിരുന്ന പല ബാങ്ക് ശാഖകള്‍ ഒന്നാക്കിയതിനാല്‍ ജീവനക്കാര്‍ അധികമായിട്ടുണ്ടെന്ന് ബാങ്ക് വിലയിരുത്തുന്നു. 594 ബാങ്ക് ശാഖകളാണ് എസ്ബിഐ ലയിപ്പിച്ചത്. ഇതിലൂടെ വര്‍ഷം 1,160 കോടി രൂപ ലാഭിക്കാനുകുമെന്നാണ് കരുതുന്നു.
https://www.facebook.com/Malayalivartha