മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരിൽ എസ്ബിഐ പിഴയായി പിഴിഞ്ഞെടുത്തത് 235 കോടി
സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ മിനിമം ബാലന്‍സ് ഇല്ലായെന്ന കാരണം പറഞ്ഞ് എസ്ബിഐ ഈടാക്കിയത് 235 കോടി രൂപ. 388.74 ലക്ഷം ഇടപാടുകാരില്‍ നിന്നായാണ് മൂന്ന് മാസം കൊണ്ട് ഇത്രയും തുക ഈടാക്കിയതെന്ന് വിവരാവകാശ രേഖകളാണ് വ്യക്തമാക്കുന്നത്. മധ്യപ്രദേശിലെ നീമച്ച് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചന്ദ്രശേഖര്‍ ഗൗഡ് നല്‍കിയ വിവരാവകാശ അന്വേഷണത്തിനാണ് എസ്ബിഐയില്‍ നിന്ന് മറുപടി ലഭിച്ചത്.
മുംബൈ ഡെപ്യൂട്ടി ജനറല്‍ മാനേജറാണ് പിഴ സംബന്ധിച്ച വിവരം നല്‍കിയത്. പാവപ്പെട്ട അക്കൗണ്ട് ഉടമകളെ മുന്‍നിര്‍ത്തി മിനിമം ബാലന്‍സില്ലെങ്കില്‍ പിഴ ഈടാക്കുന്നത് പുനപരിശോധിക്കണമെന്ന് ഗൗഡ് പൊതുമേഖലാ ബാങ്കിന് അപേക്ഷ നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha