വായ്പകള്‍ക്കുള്ള പ്രൊസസിങ് ഫീ എസ്ബിഐ ഒഴിവാക്കി
ഉത്സവ സീസൺ പ്രമാണിച്ചു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) കേരളത്തിലെ ഉപഭോക്താക്കൾക്കു നവംബർ 30 വരെ ഭവന വായ്പയ്ക്കുള്ള പ്രോസസിങ് ഫീസ് പൂർണമായും ഒഴിവാക്കി. നിലവിൽ ടേക്കോവർ വായ്പയുടെ പ്രോസസിങ് ഫീസിന് അനുവദിച്ചിട്ടുള്ള ഇളവിനു പുറമേയാണിത്.
കാർ വായ്പയ്ക്ക് ഡിസംബർ 31 വരെ പ്രോസസിങ് ഫീസ് ഉണ്ടായിരിക്കുകയില്ല. വ്യക്തിഗത വായ്പ, സ്വർണ വായ്പ എന്നിവയ്ക്കുള്ള പ്രോസസിങ് ഫീസിൽ 50 ശതമാനം ഇളവും ഈ ഉത്സവ സീസണിലേക്കു ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. സ്വർണ വായ്പയ്ക്കുള്ള ഇളവിന് ഒക്ടോബർ 31 വരെയും വ്യക്തി വായ്പയ്ക്കുള്ള ഇളവിനു സെപ്റ്റംബർ 30 വരെയും പ്രാബല്യമുണ്ടായിരിക്കും.
https://www.facebook.com/Malayalivartha