പൊതുമേഖലാ ബാങ്കുകളെ ഏകോപിപ്പിക്കാന്‍ കേന്ദ്രസർക്കാർ തീരുമാനം
ഇന്ത്യയുടെ ബാങ്കിംങ് രംഗം കൂടുതല്‍ കരുത്താര്‍ജിക്കുന്നതിനായി പൊതുമേഖലാ ബാങ്കുകളെ ഏകോപിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പൊതുമേഖലാ ബാങ്കുകളെ ഏകോപിപ്പിക്കുന്നതിനുള്ള നടപടികള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അഞ്ചോ ആറോ വലിയ ബാങ്കുകളായി പൊതുമേഖലാ ബാങ്കുകളുടെ എണ്ണം കുറയ്ക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി. പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കുന്നതിലൂടെ ഇന്ത്യയുടെ ബാങ്കിംങ് രംഗം കൂടുതല്‍ ശക്തമാകും എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അഞ്ച് അനുബന്ധ ബാങ്കുകളെയും മഹിളാ ബാങ്കിനെയും ലയിപ്പിച്ചു കൊണ്ടാണ് സര്‍ക്കാര്‍ ബാങ്കിംങ് മേഖലയിലെ ഏകീകരണങ്ങള്‍ക്ക് തുടക്കമിട്ടത്.
രാജ്യത്തെ 21 പൊതുമേഖലാ ബാങ്കുകളില്‍ ഭൂരിപക്ഷം ഓഹരി പങ്കാളിത്തം കേന്ദ്ര സര്‍ക്കാരിനുണ്ട്. ഇന്ത്യയുടെ ബാങ്കിംങ് ആസ്തിയുടെ മൂന്നില്‍ രണ്ട് ഭാഗത്തിലധികം സംഭാവന ചെയ്യുന്നത് ഈ ബാങ്കുകളാണ്. ബാങ്കിംങ് മേഖലയെ ബാധിക്കുന്ന സമ്മര്‍ദ്ദിത ആസ്തികളില്‍ അധികഭാഗവും വഹിക്കുന്നതും പൊതുമേഖലാ ബാങ്കുകളാണ്. 150 ബില്യണ്‍ ഡോളറിലധികമാണ് ഈ വിഭാഗത്തില്‍ പൊതു ധനകാര്യ സ്ഥാപനങ്ങളുടെ സംഭാവന. ആഗോള ബേസല്‍ 3 മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് 2019 മാര്‍ച്ച് മാസത്തോടെ കോടിക്കണക്കിന് മൂലധനവും ബാങ്കുകള്‍ക്ക് ആവശ്യമായി വരും.
വായ്പാ വളര്‍ച്ച വേഗത്തിലാക്കുന്നതിനും സാമ്പത്തിക വിപുലീകരണ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ബാങ്കിംങ് മേഖലയില്‍ വിശാലമായ പരിഷ്‌കരണങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ലയനത്തിനുള്ള സാധ്യതകള്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്.
https://www.facebook.com/Malayalivartha