പുതിയ 200 രൂപനോട്ട് നാളെ റിസര്‍വ് ബാങ്ക് പുറത്തിറക്കും
പുതിയ ഇരുന്നൂറു രൂപാ നോട്ട് വെള്ളിയാഴ്ച പുറത്തിറങ്ങും. നോട്ടിന്റെ ആദ്യ ചിത്രം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ടു. ഇരുന്നൂറു രൂപാ നോട്ടുകളിറക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനം എടുത്തിരുന്നു. ധനമന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം. പുതിയ നോട്ടുകളുടെ അച്ചടിക്കുള്ള ഉത്തരവ് ജൂലൈയില്‍ നല്‍കിയിരുന്നു.
പുതിയ ഇരുന്നൂറു രൂപാ നോട്ടിന്റെ വരവോടെ നോട്ടുനിരോധനം മൂലം ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുക്കൂട്ടല്‍. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന സാഞ്ചി സ്തൂപത്തിന്റെ ചിത്രമാണ് 200 രൂപാ നോട്ടിന്റെ മുഖ്യ ഘടകം.
ലോകത്തിലെ ഏറ്റവും പ്രാചീനമായ ബുദ്ധമത സ്മാരകങ്ങളാണ് മധ്യപ്രദേശിലെ സാഞ്ചിയിലുള്ളത്. പുറകുവശത്തായാണ് ചിത്രം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കടുംനിറത്തിലുള്ള മഞ്ഞയാണ് നോട്ടിന് അടിസ്ഥാന നിറം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന പദ്ധതിയായ സ്വച്ഛ് ഭാരതിന്റെ ലോഗോയും മുദ്രാവാക്യവും നോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha