പ്രമുഖ ബാങ്കുകളുടെ ചുവടുപിടിച്ച് ഫെഡറൽ ബാങ്കും സേവിംഗ്‌സ് അക്കൗണ്ട് പലിശ നിരക്ക് പരിഷ്‌കരിച്ചു.
എസ്.ബി.ഐ അടക്കമുള്ള പ്രമുഖ ബാങ്കുകളുടെ ചുവടുപിടിച്ച് ഫെഡറൽ ബാങ്കും സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപങ്ങളുടെ പലിശ പരിഷ്‌കരിച്ചു. 50 ലക്ഷം രൂപവരെയുള്ള സേവിംഗ്‌സ് അക്കൗണ്ടുകൾക്ക് 3.50 ശതമാനമാണ് പുതുക്കിയ പലിശ. പുതിയനിരക്ക് ഇന്നലെ പ്രാബല്യത്തിൽ വന്നു. കഴിഞ്ഞമാസം നിലവിൽ വന്ന 1,111 ദിവസ കാലാവധിയുള്ള ഫിക്‌സഡ് ഡെപ്പോസിറ്റുകളുടെ പലിശ പരിഷ്‌കരിച്ചിട്ടില്ല. കഴിഞ്ഞ ഒരുവർഷത്തോളം സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ മാറ്റം വരുത്താതെ, വായ്‌പാ പലിശനിരക്കിൽ 0.62 ശതമാനം കുറവ് ബാങ്ക് വരുത്തിയിട്ടുണ്ടെന്ന് ഫെഡറൽ ബാങ്കധികൃതർ പറഞ്ഞു.
https://www.facebook.com/Malayalivartha