സ്ഥിര നിക്ഷേപത്തില്‍ നിന്ന് പലിശ: ആദായനികുതി അടയ്ക്കാത്തവര്‍ കുടുങ്ങും
സ്ഥിര നിക്ഷേപത്തില്‍നിന്ന് അഞ്ച് ലക്ഷത്തിലേറെ പലിശ ലഭിച്ചിട്ടും ആദായ നികുതി അടയ്ക്കാത്തവരെ കണ്ടെത്താന്‍ ആദായ നികുതി വകുപ്പ് ശ്രമം തുടങ്ങി. അഞ്ച് ലക്ഷത്തിലേറെ പലിശ വരുമാനം ലഭിക്കുന്നവരിലേറെയും മുതിര്‍ന്ന പൗരന്മാരാണ്. ബാധ്യതയുണ്ടായിട്ടും ആദായ നികുതി അടയ്ക്കുകയോ റിട്ടേണ്‍ ഫയല്‍ ചെയ്യുകയോ ചെയ്യാത്തവരാണേറെയും. ഈ സാഹചര്യത്തിലാണ് വന്‍തോതില്‍ പലിശ വരുമാനം ലഭിക്കുന്നവരെ കണ്ടെത്താന്‍ പ്രത്യക്ഷ നികുതി ബോര്‍ഡ് ശ്രമം തുടങ്ങിയത്.
ബാങ്കുകള്‍ പത്ത് ശതമാനം ടിഡിഎസ് പിടിച്ചാണ് നിക്ഷേപകന് പലിശ കൈമാറുന്നത്. എന്നാല്‍ 30 ശതമാനം ടാക്സ് ബ്രാക്കറ്റിലുള്ളവര്‍ പോലും ബാക്കിയുള്ള നികുതി അടയ്ക്കാന്‍ തയ്യാറാകുന്നില്ലെന്ന് വകുപ്പ് കണ്ടെത്തിയിരുന്നു.
പണമായി പ്രതിഫലം പറ്റുന്ന പ്രൊഫഷണലുകളുടെ പിറകെയും ആദായ നികുതി വകുപ്പുണ്ട്. പലരും ആഡംബര ജീവിതം നയിക്കുമ്ബോഴും വരുമാനം മുഴുവന്‍ റിട്ടേണില്‍ കാണിക്കാത്ത സാഹചര്യമാണുള്ളതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു.
https://www.facebook.com/Malayalivartha