നോട്ട് പിന്‍വലിക്കല്‍: 1000 രൂപ നോട്ടുകള്‍ 99 ശതമാനം തിരിച്ചെത്തിയെന്ന് ആര്‍.ബി.ഐ
നവംബര്‍ എട്ടിലെ നോട്ട് പിന്‍വലിക്കലിന് ശേഷം തിരിച്ചെത്തിയ 1000 രൂപ നോട്ടുകളുടെ കണക്കുകള്‍ പുറത്ത് വിട്ട് ആര്‍.ബി.ഐ. സമ്പദ്‌വ്യവസ്ഥയിലുണ്ടായിരുന്ന 99 ശതമാനം 1000 രൂപ നോട്ടുകളും തിരിച്ചെത്തിയെന്ന് ആര്‍.ബി.ഐ അറിയിച്ചു. പ്രധാനമന്ത്രിയുടെ നോട്ട്പിന്‍വലിക്കല്‍ തീരുമാനം നിലവില്‍ വന്ന് എട്ടുമാസത്തിന് ശേഷവും തിരിച്ചെത്തിയ നോട്ടുകളുടെ കണക്കുകള്‍ ആര്‍.ബി.ഐ പുറത്ത് വിട്ടിരുന്നില്ല.
കേന്ദ്രബാങ്കിന്റെ പുതിയ കണക്കുകള്‍ പ്രകാരം 8,925 കോടി മൂല്യം വരുന്ന 1000 രൂപ നോട്ടുകളാണ് ആര്‍.ബി.ഐയില്‍ തിരിച്ചെത്താത്തത്. മാര്‍ച്ച് 2017 വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. ഇതില്‍ ഭൂരിപക്ഷവും ട്രഷറികളിലും പൊതുമേഖല ബാങ്കുകളിലും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ എട്ടിലെ നോട്ട് പിന്‍വലിക്കലിന് മുമ്പ് 6,858 മില്യണ്‍ നോട്ടുകളാണ് സമ്പദ്‌വ്യവസ്ഥയിലുണ്ടായിരുന്നത് ധനകാര്യസഹമന്ത്രി സന്തോഷ് കുമാര്‍ ഗാങ്‌വാര്‍ രാജ്യസഭയെ അറിയിച്ചിരുന്നു. എകദേശം 6.86 ലക്ഷം കോടി മൂല്യം വരുന്നതാണിത്. ഇതില്‍ 1.3 ശതമാനത്തിന്റെ നോട്ടുകളൊഴിച്ച് ബാക്കിയെല്ലാം റിസര്‍വ് ബാങ്കില്‍ തിരിച്ചെത്തിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കള്ളപ്പണവും കള്ളനോട്ട് തടയുന്നതിനാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചത്. തീരുമാനത്തിന് ശേഷം ഭൂരിപക്ഷം അസാധു നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയതായി നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ആര്‍.ബി.ഐ തയാറായിരുന്നില്ല. ഭൂരിപക്ഷം 1000 രൂപ നോട്ടുകളും തിരിച്ചെത്തിയെന്ന് ആര്‍.ബി.ഐ കൂടി വ്യക്തമാക്കുന്നതോടെ നോട്ട് പിന്‍വലിക്കലിന്റെ പരാജയത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
https://www.facebook.com/Malayalivartha