നോട്ടുകളുടെ നീളവ്യത്യാസം; 200 രൂപ എടിഎമ്മുകളില്‍ എത്താന്‍ വൈകും
നീളവ്യത്യാസം കാരണം പുതുതായി ഇറങ്ങിയ 200 രൂപയുടെ നോട്ട് എടിഎമ്മുകളില്‍ ഉടന്‍ ലഭ്യമാകില്ലെന്നു സൂചന. നോട്ടുകളുടെ നീളവ്യത്യാസമനുസരിച്ച് എടിഎം മെഷീനുകള്‍ ഇതിനായി പുനര്‍സജ്ജീകരിക്കേണ്ടിവരും.
എടിഎം മെഷീനുകളില്‍ മാറ്റം വരുത്തുന്നതിനും സജ്ജീകരിക്കുന്നതിനും ഒരാഴ്ച വേണ്ടിവരും. എടിഎം മെഷീനുകളില്‍ മൂന്നു മുതല്‍ നാലുവരെ കസെറ്റുകളുണ്ട്. ഈ കസെറ്റുകള്‍ ഓരോ വിഭാഗം നോട്ടുകള്‍ക്കും വേണ്ടി ഉള്ളവയാണ്. പുതിയ കസെറ്റ് സജ്ജീകരിച്ചാല്‍ മാത്രമേ 200 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ ഉപയോഗിക്കാന്‍ കഴിയൂ.
നോട്ടുനിരോധനത്തിനുശേഷം പുതിയ 500, 2000 രൂപ നോട്ടുകള്‍ക്കായി എടിഎമ്മുകള്‍ രാജ്യവ്യാപകമായി ക്രമീകരിച്ചിരുന്നു. നിലവില്‍ രണ്ടു ലക്ഷത്തിലധികം എടിഎമ്മുകള്‍ രാജ്യത്തുണ്ടെന്നാണു കണക്ക്.
https://www.facebook.com/Malayalivartha