ആയിരം രൂപ നോട്ടുകള്‍ തിരിച്ചെത്തുന്നു; പുതിയ രൂപത്തില്‍
നിരോധിച്ച ആയിരം രൂപ നോട്ടുകള്‍ തിരിച്ചെത്തുന്നതായി റിപ്പോര്‍ട്ടുകള്‍. 2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നിരോധിച്ചത്. പുതിയ രൂപത്തിലും ഭാവത്തിലുമുള്ള ആയിരം രൂപ നോട്ടുകള്‍ ഈ വര്‍ഷം ഡിസംബറോടെ എത്തുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
1, 2, 5, 10, 20, 50, 100, 500, 1000 രൂപ നോട്ടുകളായിരുന്നു 2016 നവംബര്‍ എട്ട് വരെ രാജ്യത്ത് ഉപയോഗത്തിലുണ്ടായിരുന്നത്. ഇതില്‍ 500 രൂപ,1000 രൂപ നോട്ടുകള്‍ കഴിഞ്ഞ നവംബറില്‍ മോഡി സര്‍ക്കാര്‍ നിരോധിക്കുകയും ചെയ്തു. പകരം പുതിയ 2000, 500 രൂപ നോട്ടുകള്‍ അവതരിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം 200 നോട്ടും അതിനൊപ്പം തന്നെ 50 രൂപ നോട്ടും ആര്‍ബിഐ വിപണിയില്‍ എത്തിച്ചു. ഇതിന് പിറകെയാണ് ആയിരം രൂപയും തിരിച്ചുകൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
പുതിയ നോട്ടിന്റെ രൂപകല്‍പന സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടക്കുന്നതായും ഏറ്റവും മികച്ച സുരക്ഷാസംവിധാനങ്ങള്‍ നോട്ടില്‍ ഉള്‍പ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ആര്‍ബിഐ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha