വൈദ്യുതി ബിൽ ഇനി ബാങ്കിലടച്ചാല്‍ മതി
വൈദ്യുതി ബില്ലടയ്ക്കാന്‍ ഇനി ഉപഭോക്താക്കള്‍ക്ക് കെഎസ്‌ഇബിയില്‍ പോകേണ്ട. ബാങ്കു വഴി ബില്ലടയ്ക്കാനുള്ള സൗകര്യമൊരുക്കുകയാണ് കെഎസ്‌ഇബി. രണ്ട് മാസത്തിനുള്ളില്‍ ഇത് നടപ്പിലാക്കുമെന്നാണ് വിവരം.
ബാങ്ക് വഴി നേരിട്ടല്ലെങ്കിലും ഓണ്‍ലൈന്‍ വഴി ബില്ലടയ്ക്കാനുള്ള സൗകര്യം നിലവിലുണ്ട്. എന്നാല്‍ ഇനി മുതല്‍ സ്വന്തം അക്കൗണ്ടുള്ള ബാങ്കില്‍ നേരിട്ടെത്തി സമ്മതപത്രം നല്‍കിയാല്‍ ബില്ല് ബാങ്കില്‍ നിന്ന് തന്നെ അടയ്ക്കാം.
ഓണ്‍ലൈന്‍ ഇടപാട് നടത്താനറിയാത്ത സാധാരണക്കാര്‍ക്ക് പുതിയ പദ്ധതി സൗകര്യപ്രദമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ഇത്തരമൊരു പദ്ധതിയെന്ന് കെഎസ്‌ഇബി ഡയറക്ടര്‍ പറഞ്ഞു.
കോര്‍പ്പറേഷന്‍ ബാങ്കും കെഎസ്‌ഇബിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഉപഭോക്താവിന് ബാങ്ക് അക്കൗണ്ടുള്ള ഏത് ബാങ്കില്‍ നിന്നും ബില്‍ തുക കെഎസ്‌ഇബിക്ക് കൈമാറാം.
ഉപഭോക്താക്കള്‍ ബാങ്കുകളില്‍ സമ്മതപത്രം സമര്‍പ്പിച്ചാല്‍ മാത്രമേ ബില്ല് ബാങ്ക് വഴി അടയ്ക്കാന്‍ സാധിക്കൂ. ഇത് നല്‍കി കഴിഞ്ഞാല്‍ ബാങ്കുകള്‍ ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നിന്ന് ബില്‍ തുക കെഎസ്‌ഇബിയ്ക്ക് കൈമാറിക്കൊള്ളും.
https://www.facebook.com/Malayalivartha