നോട്ട് നിരോധനത്തിന് ശേഷം തിരിച്ചെത്തിയ 1000 നോട്ടുകളില്‍ 7.62 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍
നോട്ട് നിരോധനത്തിന് ശേഷം 99 ശതമാനം ആയിരം രൂപ നോട്ടുകളും തിരിച്ചെത്തിയെന്ന് വെളിപ്പെടുത്തി റിസര്‍വ് ബാങ്ക്. ആയിരത്തിന്റെ 670 കോടി നോട്ടുകള്‍ ഉണ്ടായിരുന്നതില്‍ 8.9 കോടി നോട്ടുകളാണ് മടങ്ങിയെത്താതിരുന്നത്. തിരിച്ചെത്തിയ നോട്ടുകളില്‍ 7.62 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തി. റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് കണക്കുകള്‍ പുറത്തുവിട്ടത്. നോട്ട് നിരോധനത്തിന് ശേഷം നവംബര്‍ 9നും ഡിസബര്‍ 31നും ഇടയിലായി 5.54 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ വിതരണം ചെയ്തതായും റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രധാനമന്ത്രിയുടെ നോട്ട്പിന്‍വലിക്കല്‍ തീരുമാനം നിലവില്‍ വന്ന് എട്ടുമാസത്തിന് ശേഷവും തിരിച്ചെത്തിയ നോട്ടുകളുടെ കണക്കുകള്‍ ആര്‍.ബി.ഐ പുറത്ത് വിട്ടിരുന്നില്ല.
കള്ളപ്പണവും കള്ളനോട്ട് തടയുന്നതിനാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചത്. തീരുമാനത്തിന് ശേഷം ഭൂരിപക്ഷം അസാധു നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയതായി നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ആര്‍.ബി.ഐ തയാറായിരുന്നില്ല.
https://www.facebook.com/Malayalivartha