അസാധുവാക്കിയ നോട്ടുകള്‍ എണ്ണാൻ മെഷിനുകള്‍ ഉപയോഗിച്ചിട്ടില്ലെന്ന് ആര്‍ബിഐ
അസാധുവായ നോട്ടുകള്‍ എണ്ണുന്നതിന് മെഷിന്‍ ഉപയോഗിച്ചിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വിവരാവകാശ രേഖകള്‍ വഴിയുള്ള വിവരങ്ങള്‍ പ്രകാരം നോട്ട് നിരോധനത്തിലൂടെ അസാധുവായ 1000, 500 എന്നിവയുടേയും നോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തുന്നതിന് മെഷിനുകള്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് കണ്ടെത്തിയത്.
അസാധുവാക്കിയ നോട്ടുകള്‍ എണ്ണാന്‍ എത്രപേരെ നിയോഗിച്ചു എന്നതിന് ബാങ്ക് മറുപടി നല്‍കിയില്ല. ഇതിനായുള്ള വിവരശേഖരണത്തിന് ബാങ്കിന്റെ വിഭവശേഷി അനാവശ്യമായി ഉപയോഗിക്കാന്‍ ഇടയാക്കുമെന്ന് ബാങ്ക് മറുപടിയായി നല്‍കിയിരുന്നു. സെന്‍ട്രല്‍ ബാങ്കും ഇത്തരത്തില്‍ നോട്ട് എണ്ണുന്ന മെഷിനുകള്‍ ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു.
ഓഗസ്റ്റ് 30ന് പുറത്തിറക്കിയ 2016-17 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ 15.38 ലക്ഷം കോടി രൂപ തിരികെ എത്തിയതായി വ്യക്തമാക്കിയിരുന്നു. അതായത് അസാധുവാക്കിയതിന്റെ 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയിട്ടുണ്ട്.
സെന്‍ട്രല്‍ ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 2017 ജൂണ്‍ 30ന് 15.44 ലക്ഷം കോടിയില്‍ 16,050 കോടി രൂപ മാത്രമാണ് തിരികെ എത്തേണ്ടിയിരുന്നത്. 2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ന്നമൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയപ്പോള്‍ 1716.5 കോടി അഞ്ഞൂറ് രൂപ നോട്ടുകളും 685.8 കോടി ആയിരം രൂപ നോട്ടുകളുമാണ് പ്രചരണത്തിലുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha