നോട്ട് നിരോധനത്തിനു ശേഷം ഒറ്റ ഇടപാടിലൂടെ 246 കോടിയുടെ ബിനാമി നിക്ഷേപം
നോട്ട് നിരോധനത്തിനു ശേഷം തമിഴ്‌നാട്ടില്‍ നടന്ന കള്ളപ്പണ വേട്ടയില്‍ ഒരു നേതാവിന്റെ 246 കോടി രൂപയുടെ ബിനാമി ഇടപാട് കണ്ടെത്തിയാതായി ആദായ നികുതി വകുപ്പ്. ഒറ്റ ഇടപാടിലൂടെയാണ് 246 കോടി കൈമറിഞ്ഞിരിക്കുന്നത്. ഒരു പ്രമുഖ നേതാവിന്റെതാണ് ഇടപാട്. നോട്ട് നിരോധിച്ച നവംബര്‍ എട്ടിനും ഡിസംബര്‍ 30നും ഇടയ്ക്കാണ് പണം നിക്ഷേപിച്ചിരിക്കുന്നതെന്നും ആദായ നികുതി അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.
ഇതോടൊപ്പം തന്നെ 441 അക്കൗണ്ടുകളിലായി എത്തിയ 240 കോടിയുടെ നിക്ഷേപത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 27,739 അക്കൗണ്ടുകളിലായി അസാധാരണമാം വിധത്തില്‍ ഇടപാട് നടന്നതായും അധികൃതര്‍ കണ്ടെത്തി കഴിഞ്ഞു. ഇതില്‍ 246 കോടി രൂപ ബാങ്കിംഗ് സമയം പിന്നിട്ട ശേഷമാണ് നടന്നിരിക്കുന്നത്. നോട്ട് നിരോധനത്തിനു ശേഷം നടന്ന ഏറ്റവും വലിയ നിക്ഷേപമാണിതെന്നും അധികൃതര്‍ വ്യക്തമാക്കി.
പണം നിക്ഷേപിച്ചയാളെ കണ്ടെത്തിയതായും നികുതിയും പിഴയും അടയ്ക്കാമെന്ന് അദ്ദേഹം സമ്മതിച്ചതായും ആദായ നികുതി വകുപ്പ് വ്യക്തമാക്കി. അസാധാരണമായ വിധത്തില്‍ ഇടപാട് കണ്ടെത്തിയ 27,739 അക്കൗണ്ടുകള്‍ക്ക് നോട്ടീസ് അയച്ചു. 18,220 പേര്‍ മറുപടി നല്‍കി. അക്കൗണ്ടുകളിലെ പണത്തിന്റെ ഉറവിടം വെളിപ്പെടുത്താന്‍ മറ്റുള്ളവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും അധികൃതര്‍ പറയുന്നു.

https://www.facebook.com/Malayalivartha