പ്രവാസികള്‍ക്ക് നിക്ഷേപ അവസരം ഒരുക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ പ്രവാസിച്ചിട്ടി
പ്രവാസികള്‍ക്ക് നിക്ഷേപ അവസരം ഒരുക്കുന്നതിന്റെ ഭാഗമായി പ്രവാസിച്ചിട്ടി നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. പ്രവാസികളുടെ നിഷേപം കെഎസ്എഫ്ഇയുടെ എന്‍ആര്‍ഐ ചിട്ടികളിലൂടെയാണ് സമാഹരിക്കുക. ആദ്യവര്‍ഷം തന്നെ ഒരു ലക്ഷം പേരെ പ്രവാസി ചിട്ടിയില്‍ ചേര്‍ക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
വിദേശത്തു നിന്ന് മാസത്തവണ അടയ്ക്കുന്നതിനും ലേലം ഓൺലൈനായി നടത്തുന്നതിനുമുള്ള സോഫ്ട്‍വെയറുകൾ തയ്യാറാക്കുന്നുണ്ട്. എൻഐസിയാണ് പ്രത്യേക സോഫ്ട്‍വെയർ ഇതിനായി തയ്യാറാക്കുന്നത്. പരാതികൾക്കും പരിഹാരത്തിനും കൺട്രോൾ റൂം സൗകര്യവുമുണ്ടായിരിക്കും.
സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്(കിഫ്ബി) രൂപീകരിച്ചത്. കിഫ്ബിക്ക് പണം സമാഹരിക്കുകയാണ് പ്രവാസി ചിട്ടി പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കെഎസ്എഫ്ഇ വഴി 12000 കോടി കിഫ്ബിയിലേക്ക് സമാഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കിഫ്ബിയില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് സമ്പാദ്യപദ്ധതി എന്നതിലുമപ്പുറം നാടിന്റെ വികസനത്തിലും പങ്കാളികളാകാം.
കെ.എസ്.എഫ്.ഇ ചിട്ടിക്ക് സര്‍ക്കാരിന്‍െറ ഗ്യാരണ്ടിയും സുരക്ഷിതത്വവുമുണ്ട്. അതുകൊണ്ട് പ്രവാസികള്‍ക്ക് ധൈര്യത്തോടെ ചിട്ടിയിൽ ചേരാം. സമ്പൂർണ കോർ ബാങ്കിങ് വന്നതോടെ ഇടപാടുകാർക്ക് ഏതു ശാഖയിൽ ചെന്നാലും പണം അടയ്ക്കാനാകും
ആദ്യവര്‍ഷം തന്നെ ഒരു ലക്ഷം പേരെ പ്രവാസി ചിട്ടിയില്‍ ചേര്‍ക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. പ്രവാസികള്‍ മാസത്തവണയായി അടക്കുന്ന പണം മുഴുവന്‍ അപ്പപ്പോള്‍ കെ.എസ്.എഫ്.ഇയുടെ പേരില്‍ കിഫ്ബിയുടെ പ്രവാസി ബോണ്ടുകളില്‍ സ്വമേധയാ നിക്ഷേപിക്കപ്പെടും. ചിട്ടി പിടിക്കുമ്പോഴോ നറുക്കുവീണ പണം പിന്‍വലിക്കുമ്പോഴോ ആവശ്യമുള്ള പണം പിന്‍വലിക്കാന്‍ കെഎസ്എഫ്ഇക്ക് കോള്‍ ഒപ്ഷന്‍ ഉണ്ടാകും. മിച്ചമുള്ള പണം കിഫ്ബിയുടെ ബോണ്ടുകളില്‍ കിടക്കും. പദ്ധതി നടപ്പിലാകുന്ന ഏതാനും വര്‍ഷം കൊണ്ട് ഇത്തരത്തില്‍ 12,000 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.
ചിട്ടിയ്ക്ക് കേന്ദ്രനിയമം വന്നതോടെ സുതാര്യമായി ഓൺലൈൻ സംവിധാനം വേണം. അതിനാൽ സ്വകാര്യ മേഖലയിലെ പ്രമുഖ ചിട്ടി കമ്പനികളും അതിനുള്ള സോഫ്ട്‍വെയറുകൾ തയ്യാറാക്കി കഴിഞ്ഞു.
https://www.facebook.com/Malayalivartha