പ്രധാനമന്ത്രി മുദ്രാ യോജന: 10 ലക്ഷം വരെ ലോണെടുക്കാൻ ജാമ്യം വേണ്ട
നിര്‍മ്മാണ വിതരണ സേവന മേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ക്ക് വായ്പാസഹായം ലഭ്യമാക്കുന്നതിനുള്ള ഏജന്‍സിയാണ് മൈക്രോ യൂണിറ്റ്സ് ഡെവലപ്മെന്റ് റീഫൈനാന്‍സ് ഏജന്‍സി (മുദ്ര) ബാങ്ക്. മുദ്രാ യോജന വഴി ചെറുകിട സംരംഭകര്‍ക്ക് പത്തുലക്ഷം രൂപ വരെയാണ് മുദ്രബാങ്ക് വായ്പ നല്‍കുക.
ഇരുപതിനായിരം കോടി രൂപയുടെ നിധിയും മൂവായിരം കോടി രൂപയുടെ വായ്പാ നിധിയുമാണ് മുദ്ര ബാങ്കിനുണ്ടാകുക. പ്രധാനമന്ത്രി മുദ്രാ യോജന പ്രകാരം മൈക്രോ ബിസിനസ് യൂണിറ്റുകള്‍ക്ക് പുനര്‍ വായ്പ ലഭ്യമാക്കും.
ബിസിനസ് യൂണിറ്റിന്റെ വളര്‍ച്ചയുടെ ഘട്ടമനുസരിച്ച് 'ശിശു, കിഷോര്‍, തരുണ്‍' എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി വായ്പ ലഭ്യമാക്കും. 50,000 രൂപ വരെയുള്ള വായ്പ ശിശു വിഭാഗത്തില്‍പ്പെടും. 50,000 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പ കിഷോര്‍ വിഭാഗത്തിലും അഞ്ചു ലക്ഷത്തിനുമേല്‍ പത്തുലക്ഷം രൂപവരെയുള്ള വായ്പ തരുണ്‍ വിഭാഗത്തിലും പെടും.
ചെറുകിട ബിസിനസ് ആരംഭിക്കുന്നവര്‍ക്കാണ് മുദ്രാ ബാങ്ക് വഴി വായ്പകള്‍ ലഭിക്കുക. യുവ സംരംഭകര്‍, തൊഴില്‍ നൈപുണ്യമുള്ളവര്‍, വനിതാ സംരംഭകര്‍ എന്നിവര്‍ക്ക് മുന്‍തൂക്കം നല്‍കും. ബിസിനസിന് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനും മറ്റും നിങ്ങള്‍ക്ക് ഈ വായ്പ തുക ചെലവാക്കാം.
ഈ പദ്ധതിയുടെ മുഖ്യ ആകര്‍ഷണം റുപേ കാര്‍ഡും (മുദ്ര കാര്‍ഡ്), ക്രെഡിറ്റ് ഗ്യാരണ്ടിയുമാണ്. ആള്‍ ജാമ്യമോ, വസ്തുവിന്മേലുള്ള ജാമ്യമോ ആവശ്യമില്ല. അതുകൊണ്ട് തന്നെ നിരവധി പേര്‍ക്ക് ഈ പദ്ധതി വഴി വായ്പ നേടാന്‍ സാധിക്കും.
മുദ്രാബാങ്കുകള്‍ എന്ന പേരില്‍ രാജ്യത്ത് ബാങ്കുകള്‍ ഇല്ല. നിങ്ങളുടെ അടുത്തുള്ള സ്വകാര്യ പൊതുമേഖല ബാങ്കിന്റെ ബ്രാഞ്ചില്‍ പോയി വായ്പയ്ക്കായി അപേക്ഷിക്കാം. യോഗ്യത മാനദണ്ഡങ്ങള്‍ പരിശോധിച്ച ശേഷം നിങ്ങള്‍ അര്‍ഹരാണെങ്കില്‍ വായ്പ ലഭിക്കും.
ബാങ്കില്‍ നിന്ന് ലഭിക്കുന്ന വളരെ ലളിതമായ ഫോമാണ് അപേക്ഷകര്‍ പൂരിപ്പിച്ച് നല്‍കേണ്ടത്. അത് പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ സഹിതം ശാഖകളില്‍ നേരിട്ട് സമര്‍പ്പിക്കണം.
ഏഴ് മുതല്‍ 12 ശതമാനം വരെയാണ് മുദ്രാ ബാങ്ക് വായ്പയുടെ പലിശ നിരക്ക്. സബ്സിഡികള്‍ ലഭിക്കുന്നതല്ല. പണം തിരിച്ചടയ്ക്കാന്‍ 84 മാസത്തെ കാലാവധിയാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ഇതില്‍ 25 ശതമാനം സംരംഭകന്റെ വിഹിതമായാണ് കണക്കാക്കുക.
https://www.facebook.com/Malayalivartha