സൗത്ത് ഇന്ത്യന്‍ ബാങ്കിന് രണ്ട് പുരസ്‌കാരങ്ങള്‍
ഐ.ഡി.ആര്‍.ബി.ടി. ബാങ്കിങ് ടെക്‌നോളജി എക്‌സലന്‍സ് അവാര്‍ഡ്‌സ് 2016-17ല്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് മികച്ച ബാങ്കിനുള്ള രണ്ട് പുരസ്‌കാരങ്ങള്‍ നേടി. ചെറുകിട ബാങ്ക് വിഭാഗത്തില്‍ ഡിജിറ്റല്‍ ബാങ്കിങ്ങിലെ മികവും ഐ.ടി. ഇക്കോസിസ്‌റ്റത്തിലെ പ്രകടനവുമാണ് മികച്ച ബാങ്ക് പുരസ്‌കാരങ്ങള്‍ക്ക് സൗത്ത് ഇന്ത്യന്‍ ബാങ്കിനെ അര്‍ഹമാക്കിയത്.
ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ റിസര്‍വ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍മാരായ സുദര്‍ശന്‍ സെന്‍, എസ്. ഗണേഷ് കുമാര്‍ എന്നിവരാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മാനേജിങ് ഡയറക്‌ടറും സി.ഇ.ഒയുമായ വി.ജി. മാത്യുവും സീനിയര്‍ ജനറല്‍ മാനേജര്‍ റാഫേല്‍ ടി.ജെയും ചേര്‍ന്ന് പുരസ്‌കാരങ്ങള്‍ സ്വീകരിച്ചു.
ഇന്ത്യന്‍ ബാങ്കിങ്, സാമ്പത്തിക രംഗത്തെ ഫലവത്തായ സാങ്കേതികവല്‍ക്കരണത്തിന്റെയും നവീകരണത്തിന്റെയും മികച്ച സൂചകങ്ങളാണ് ബാങ്കിങ് ടെക്‌നോളജി എക്‌സലന്‍സ് അവാര്‍ഡുകള്‍. റിസര്‍വ് ബാങ്കിനാല്‍ സ്‌ഥാപിതമായ ഐ.ഡി.ആര്‍.ബി.ടി. (ഇന്‍സ്‌റ്റിറ്റ്യൂട്ട് ഫോര്‍ ഡെവലപ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് ഇന്‍ ബാങ്കിങ് ടെക്‌നോളജി) ബാങ്കിങ് സാങ്കേതിക രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രമുഖ സ്‌ഥാപനമാണ്.
https://www.facebook.com/Malayalivartha