പോസ്റ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റൽ ബാങ്കിങ് വിപ്ലവത്തിനൊരുങ്ങുന്നു
രാജ്യത്തെ പ്രധാന പൊതുമേഖലാ സ്ഥാപനമായ തപാൽഓഫീസുകൾ കേന്ദ്രീകരിച്ച് വൻകിട ഡിജിറ്റൽ ബാങ്കിങ് നെറ്റ്‌വർക്ക് തുടങ്ങാൻ തീരുമാനമായി. 2018 അവസാനത്തോടെ 1.55 ലക്ഷം തപാൽ ഓഫീസുകളും മൂന്നു ലക്ഷം ജീവനക്കാരും രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഡിജിറ്റൽ ബാങ്കിങ് നെറ്റ്‌വർക്ക് നടപ്പിലാക്കും.
വീട്ടിൽ വന്നുവരെ സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ഇന്ത്യ പോസ്റ്റ് പെയ്മെൻറ്സ് ബാങ്ക് സജ്ജമായി കഴിഞ്ഞു. 2018 മാർച്ചിനകം ഓരോ ജില്ലയിലും പോസ്റ്റ് ബാങ്ക് ബ്രാഞ്ചുകൾ ഉണ്ടായിരിക്കും. ഈ സാമ്പത്തിക വർഷം അവസാനിക്കും മുൻപെ 1.55 ലക്ഷം തപാൽ ഓഫീസുകളും ഓരോ പോസ്റ്റ്മാനും ഈ ബാങ്കിന്റെ കീഴിൽ വരുമെന്നാണ് കരുതുന്നത്.
വ്യക്തികൾക്കും ചെറുകിട ബിസിനസ്സുകൾക്കും ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപം പേയ്മെന്റ് ബാങ്കുകളിൽ നിക്ഷേപിക്കാം. വ്യക്തികളുടെയും ചെറുകിട ബിസിനസുകളുടെയും ബാങ്കിങ് ആവശ്യകതകൾ നിറവേറ്റാൻ ഈ സേവനം ഉപയോഗപ്പെടുത്താം. ഡിമാന്റ് ഡെപ്പോസിറ്റുകൾ, പണമടയ്ക്കൽ സേവനങ്ങൾ, ഇന്റർനെറ്റ് ബാങ്കിങ്, മറ്റ് നിർദ്ദിഷ്ട സേവനങ്ങളെല്ലാം ലഭിക്കും.
25,000 രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് 4.5 ശതമാനവും 25,000 മുതൽ 50,000 രൂപ വരെയുള്ള 5 ശതമാനവും 5.5 ശതമാനം മുതൽ 50,000-1,00,000 വരെയുള്ള നിക്ഷേപങ്ങൾക്കും പലിശയുമാണ് ഐപിപിബി നൽകുക. രാജ്യത്തെ മുൻനിര ബാങ്കുകൾ നൽകുന്ന ഡിജിറ്റൽ സേവനങ്ങളെല്ലാം ഐപിപിബിയും നൽകും. ജനങ്ങൾക്ക് ബാങ്കിങ് എടുക്കാൻ തയ്യാറാക്കിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് സമാനമായ രീതിയിൽ ഐപിപിബി ജനങ്ങൾക്ക് ഡിജിറ്റൽ പേയ്മെന്റുകൾ എടുക്കാൻ പോകുകയാണ്.
ഐപിപിബി വഴിയുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് കുറഞ്ഞ നിരക്കു മാത്രമാണ് ഈടാക്കുകയെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ ആർ.എസ്. ശർമ പറഞ്ഞു. ആധാർ ഉപയോഗിച്ചായിരിക്കും ഐപിപിബി ബാങ്കുകളിലെ ഡിജിറ്റൽ ഇടപാടുകൾ നടക്കുക. ആധാർ വഴിയുള്ള തപാൽ ബാങ്കിങ് ഇടപാടുകാർ ഒരു പൈസ സർവീസ് ചാർജായി നൽകേണ്ടി വരും.
വീട്ടിൽ വന്ന് പണം സ്വീകരിക്കുന്ന ഡിജിറ്റൽ ബാങ്കിങ് സംവിധാനവും പരീക്ഷിക്കും. ഡിജിറ്റൽ ഡിവൈസുമായി പോസ്റ്റമാൻ വീട്ടിൽ വന്ന് ഉപഭോക്താവിൽ നിന്ന് പണം സ്വീകരിക്കുകയും നൽകുകയും ചെയ്യുന്ന സംവിധാനമാണിത്. ഇതിനും ആധാറിന്റെ സേവനം ഉപയോഗപ്പെടുത്തും.
https://www.facebook.com/Malayalivartha