ബാങ്കിങ് മേഖല ഡിജിറ്റലാകുന്നു
ഇന്ത്യന് സാമ്പത്തിക രംഗത്തെ രണ്ടാം മാറ്റത്തിന് നോട്ട് നിരോധനത്തിലൂടെ നരേന്ദ്ര മോദി തുടക്കമിട്ടതോടെ ബാങ്കിങ് രംഗത്ത് മാറ്റങ്ങള് ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുകയാണ്. ഇടത്തരം ബാങ്കുകള് എന്ന സങ്കല്പ്പത്തില് നിന്ന് വലിയ ബാങ്കിലേക്ക് നീങ്ങിയതോടെ ബാങ്കിങ് മേഖലയുടെ തൊഴില് സങ്കല്പ്പങ്ങളില് വരെ മാറ്റം വന്നു കഴിഞ്ഞു.
കൂടുതല് ബാങ്കുകള് കൂടുതല് ജോലി എന്ന സാധ്യത മങ്ങുന്നുവെന്നാണ് പുതിയ സൂചന. ഒരു പക്ഷെ ഇന്ത്യന് യുവാക്കള് പ്രതീക്ഷിച്ചതിന് ഘടകവിരുദ്ധമാണ് ഏറ്റവും പുതിയ വിവരങ്ങള്. പൊതുമേഖല ബാങ്കുകളുടെ എണ്ണം ആറായി കുറയ്ക്കണമെന്നാണ് ആര്ബിഐയുടേയും കേന്ദ്രസര്ക്കാരിന്റെയും നീക്കം. ഇത് നടപ്പാകുമ്ബോള് കാര്യങ്ങള് മാറിമറിയും.
ഓട്ടൊമേഷന്റെയും സാങ്കേതികവിദ്യയുടെയും വളര്ച്ച ബാങ്കിങ് ജോലി പൂര്ണമായും ഇല്ലാതാക്കുമെന്നല്ല മറിച്ച് ജോലി സാധ്യതകളുടെ എണ്ണത്തില് ഗണ്യമായ കുറവുണ്ടാകും എന്നാണ് നിരീക്ഷകരുടെ അഭിപ്രായം.
ബാങ്കിന്റെ ബാക്ക് ഓഫിസ് ജോലികള്, പാസ്ബുക്ക് അപ്ഡേറ്റിങ്, ക്യാഷ് ഡെപ്പോസിറ്റ്, കെവൈസി ഡീറ്റെയില്സ് വെരിഫിക്കേഷന്, സാലറി അപ്ലോഡ് എന്നിവ പൂര്ണമായി ഡിജിറ്റലായി കഴിഞ്ഞു. മുമ്ബ് ഇതിനൊക്കെ വേറെ ആളുകള് വേണമായിരുന്നുവെങ്കില് ഇന്ന് കംപ്യൂട്ടര് ചെയ്യുന്ന ജോലികള് നിയന്ത്രിക്കാനുള്ള ആളുകള് മതി.
ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ മുന്നിര ബാങ്കുകള് ലോണ് പ്രോസസിങ് പ്രൊഡക്റ്റ് സെല്ലിങിലേക്ക് റോബോട്ടിക്സ് സാങ്കേതികവിദ്യ കൊണ്ടു വന്നുകൊണ്ടിരിക്കുകയാണ്. എച്ച്ഡിഎഫ്സി ബാങ്കില് സാലറി അക്കൗണ്ടുള്ള ഒരാള്ക്ക് പേഴ്സണല് ലോണ് എടുക്കാന് മൊബൈലില് നിന്ന് സാധിക്കും. ഒരാളോട് സംസാരിക്കേണ്ട ആവശ്യം പോലുമില്ല. റോബോട്ടിക്സ് സാങ്കേതിക വിദ്യയാണ് ഇതിനു പിന്നില്.ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകള് സ്ഥാപിച്ചിട്ടുള്ളതിനാല് ആളുകള്ക്ക് ബാങ്കില് പോകേണ്ട ആവശ്യവും കുറവാണ്. കസ്റ്റമേഴ്സിന്റെ ഓണ്ലൈന് അന്വേഷണങ്ങള്ക്ക് ഇപ്പോള് തന്നെ മറുപടികള് നല്കുന്നത് ചാറ്റ്ബോട്ടുകളാണ്.
ഇതിനിടെ സംസ്ഥാന സര്ക്കാര് സജീവമാക്കിയ കേരള ബാങ്ക് അതിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നത് കേരളത്തിന് പ്രതീക്ഷ നല്കുന്നു. ഓരോ ജില്ലാ സഹകരണ ബാങ്കിന്റെയും വാര്ഷിക പൊതുയോഗത്തിന്റെ അംഗീകാരം നേടി ആ ബാങ്കിനെ കേരള ബാങ്കുമായി ലയിപ്പിക്കാനുള്ള ശ്രമങ്ങളാണ് തുടങ്ങിയിരിക്കുന്നത്.
ബാങ്കിങ് മേഖലയിലെ മാറ്റങ്ങള് ഏറ്റവും ഗുണം നല്കിയിരിക്കുന്നത് മൈക്രോ ഫിനാന്സിങ് മേഖലയ്ക്കാണ്. മൈക്രോഫിനാന്സ് സ്ഥാപനങ്ങളും സ്മോള് ഫിനാന്സ് ബാങ്കുകളും കുതിപ്പ് തുടരുമെന്നാണ് വിലയിരുത്തലുകള്. കഴിഞ്ഞ അഞ്ചു വര്ഷത്തിനിടെ 45 ശതമാനത്തിന്റെ വര്ധനവാണ് മൈക്രോ ഫിനാന്സ് രംഗത്തുണ്ടായിരിക്കുന്നത്.
ലയനത്തിലൂടെ വലുതായ എസ്ബിഐയ്ക്ക് മുന്നില് പുതിയ ആവശ്യം മുന്നോട്ടു വച്ചിരിക്കുകയാണ് സംസ്ഥാന സര്ക്കാര്. നടുവൊടിഞ്ഞ് കിടക്കുന്ന കെഎസ്ആര്ടിസിയെ നേരെ നിര്ത്താനുള്ള വായ്പയാണ് സംസ്ഥാന സര്ക്കാര് ആവശ്യപ്പെട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha