മിനിമം ബാലന്‍സ് ചാര്‍ജ് ഇനി ഈടാക്കേണ്ട; പുതിയ വഴിയുമായി എസ്.ബി.ഐ
എസ്.ബി.ഐ ബാങ്കിന്റെ പരിസരത്ത് കൂടി നടന്നാല്‍ പോലും അവര്‍ ചാര്‍ജ് ഏര്‍പ്പെടുത്തും എന്നാണ് ട്രോളന്മാര്‍ അവരുടെ പരിഷ്‌ക്കരിച്ച നടപടികളെക്കുറിച്ച് പരിഹസിക്കുന്നത്. കാരണം മിനിമം ബാലന്‍സ് ചാര്‍ജ് പോലുള്ള സംവിധാനങ്ങള്‍ ബാങ്ക് കൊണ്ടുവന്നത് കൊണ്ട് തന്നെ. എന്നാല്‍ ആശ്വാസമായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തന്നെ രംഗത്ത് എത്തിയിരിക്കുന്നു.
സേവിങ്‌സ് അക്കൗണ്ടുകള്‍ ബേസിക് സേവിങ്‌സ് അക്കൗണ്ടുകളിലേക്ക് മാറ്റിയാല്‍ മിനിമം ബാലന്‍സ് ചാര്‍ജില്‍ നിന്നും രക്ഷപ്പെടാമെന്നാണ് എസ്.ബി.ഐ പറയുന്നത്. സേവിങ്‌സ് അക്കൗണ്ടുകള്‍ക്ക് സമാനമാണ് ബേസിക്‌സ് സേവിങ്‌സ് അക്കൗണ്ടും. ബേസിക്‌സ് സേവിങ്‌സ് അക്കൗണ്ടുകളിലും എ.ടി.എം ഉള്‍പ്പടെയുള്ള സേവനങ്ങളും ലഭ്യമാകും. എസ്.ബി.ഐയില്‍ ബേസിക്‌സ് സേവിങ്‌സ് അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്നവര്‍ക്ക് മറ്റ് ബാങ്കുകളില്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് പാടില്ലെന്ന നിബന്ധനയുണ്ട്. മറ്റ് ബാങ്കില്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ ബേസിക്‌സ് സേവിങ്‌സ് അക്കൗണ്ട് തുറന്ന് ഒരു മാസത്തിനകം മറ്റ് ബാങ്കുകളിലെ അക്കൗണ്ട് ക്ലോസ് ചെയ്യണം.
എ.ടി.എം ഇടപാടുകള്‍ നടത്തുന്നതിനും ഇത്തരം അക്കൗണ്ട് ഉപയോഗിക്കുന്നവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. എസ്.ബി.ഐയുടേയോ മറ്റ് ബാങ്കുകളുടെയോ എ.ടി.എമ്മുകള്‍ ഉപയോഗിച്ച് പ്രതിമാസം സൗജന്യമായി നാല് ഇടപാടുകള്‍ നടത്താന്‍ മാത്രമേ ബേസിക്‌സ് സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് സാധിക്കു.
https://www.facebook.com/Malayalivartha