അക്കൗണ്ട് ബാലൻസ്: മാർഗനിർദേശം മറികടക്കാന്‍ പുതിയ മാര്‍ഗവുമായി എസ്ബിഐ
പുതിയ മിനിമം ബാലൻസ് നിബന്ധന മറികടക്കാന്‍ നിക്ഷേപകര്‍ക്ക് മാര്‍ഗ്ഗനിര്‍ദേശവുമായി എസ്ബിഐ. നിലവിലുള്ള സേവിങ്‌സ് അക്കൗണ്ടുകള്‍ ബേസിക്‌സ് സേവിങ്‌സ് അക്കൗണ്ടുകളിലേക്ക് മാറ്റിയാല്‍ മതി.
ഈ രീതിയില്‍ ചെയ്യുന്നതോടെ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരിലുള്ള ചാര്‍ജില്‍ നിന്നും ഇടപാടുകാർക്ക് രക്ഷപ്പെടാം എന്നാണ് എസ്ബിഐ നല്‍കുന്ന നിര്‍ദേശം. സേവിങ്‌സ് അക്കൗണ്ടുകള്‍ക്ക് സമാനമായ അക്കൗണ്ടുകള്‍ തന്നെയാണ് ബേസിക്‌സ് സേവിങ് അക്കൗണ്ടും. എടിഎം ഉള്‍പ്പെടെയുള്ള എല്ലാ സേവനങ്ങളും ഈ അക്കൗണ്ടിനും ലഭ്യമാണ്.
എന്നാല്‍ ബേസിക്‌സ് സേവിങ് അക്കൗണ്ട് തുടങ്ങുന്നവര്‍ക്ക് മറ്റു ബാങ്കുകളില്‍ സേവിങ് അക്കൗണ്ട് പാടില്ല എന്നൊരു നിബന്ധനയുണ്ട്. ഇനി ഉണ്ടെങ്കില്‍ തന്നെ ഈ അക്കൗണ്ട് തുടങ്ങി ഒരു മാസത്തിനകം മറ്റു ബാങ്കുകളിലുള്ള അക്കൗണ്ടുകള്‍ ക്ലോസ് ചെയ്താലും മതി.
അതുപോലെ ഇത്തരം അക്കൗണ്ടുള്ള ഉപഭോക്താക്കൾക്ക് എടിഎം ഇടപാടുകള്‍ നടത്തുന്നതിന് ചില നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. എടിഎമ്മുകള്‍ ഉപയോഗിച്ച് പ്രതിമാസം സൗജന്യമായി നാല് ഇടപാടുകള്‍ മാത്രമേ നടത്താൻ പറ്റുകയുള്ളു.
https://www.facebook.com/Malayalivartha