റയില്‍വേയിൽ ഡെബിറ്റ് കാര്‍ഡ് വഴിയുള്ള ടിക്കറ്റ് ബുക്കിങിന് നിയന്ത്രണം
ചില ബാങ്കുകളുടെ ഡബിറ്റ് കാര്‍ഡുകളെ ഓണ്‍ലൈന്‍ വഴി റയില്‍വേടിക്കറ്റ് ബുക്ക് ചെയ്യുന്നതില്‍ നിന്ന് വിലക്കി ഐ.ആര്‍.സി.ടി.സി. ടിക്കറ്റ് ബുക്കുചെയ്യുന്നവരില്‍നിന്ന് ഈടാക്കുന്ന കണ്‍വീനിയന്‍സ് ഫീസ് ഐ.ആര്‍.സി.ടി.സി.യുമായി പങ്കുവെയ്ക്കാത്ത ബാങ്കുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയടക്കം ഏതാനും ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കാണ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ (ഐ.ആര്‍.സി.ടി.സി.) വിലക്കേർപ്പെടുത്തിയത്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, കനറാ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി. ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നീ ഏഴ് ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡ് മാത്രമേ ഇനി ടിക്കറ്റ് ബുക്കിങ്ങിന് സ്വീകരിക്കൂ. അല്ലെങ്കില്‍ ഇ-വാലറ്റ് ഉപയോഗിക്കണം..
ഡെബിറ്റ് കാര്‍ഡുപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഇടപാടുകാരില്‍നിന്ന് ഐ.ആര്‍.സി.ടി.സി. 20 രൂപ കണ്‍വീനിയന്‍സ് ഫീസായി ഈടാക്കിയിരുന്നു. ഇതില്‍ പകുതി തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ്
ഐ.ആര്‍.സി.ടി.സി.യുടെ നിലപാട്. എന്നാല്‍, മറ്റ് സ്ഥാപനങ്ങള്‍ കാര്‍ഡ് ഇടപാടിന് തങ്ങള്‍ക്ക് ഫീസ് നല്‍കാറുണ്ടെന്നും ഐ.ആര്‍.സി.ടി.സി. നല്‍കാത്തതിനാലാണ്. ഇടപാടുകാരില്‍നിന്ന് ഈടാക്കുന്നതെന്നുമാണ് ബാങ്കുകള്‍ പറയുന്നത്. വിഷയം ഐ.ആര്‍.സി.ടി.സി.യുമായി ചര്‍ച്ചചെയ്ത് പരിഹരിക്കുമെന്ന് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ (ഐ.ബി.എ.) പറഞ്ഞു.
https://www.facebook.com/Malayalivartha