മിനിമം ബാലന്‍സില്‍ കുറവ് വരുത്തി എസ്.ബി.ഐ
സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളുടെ മിനിമം ബാലന്‍സ് തുകയില്‍ കുറവ് വരുത്തി എസ്.ബി.ഐ. മെട്രോ നഗരങ്ങളിലെ മിനിമം ബാലന്‍സ് തുകയിലാണ് എസ്.ബി.ഐ കുറവ് വരുത്തിയിരിക്കുന്നത്. 5,000 രൂപയില്‍ നിന്ന് 3,000 രൂപയായാണ് കുറച്ചിരിക്കുന്നത്.
ഒക്‌ടോബര്‍ ഒന്ന് മുതല്‍ മെട്രോ, അര്‍ബന്‍ വിഭാഗങ്ങള്‍ക്ക് ഒരേ തുകയായിരിക്കും മിനിമം ബാലന്‍സായി വേണ്ടത്. പുതിയ നിരക്ക് പ്രകാരം അര്‍ബന്‍, മെട്രോ ശാഖകളില്‍ മിനിമം ബാലന്‍സായി 3000 രൂപ വേണം. സെമി അര്‍ബന്‍, റൂറല്‍ സെന്ററുകളില്‍ യഥാക്രമം 2000,1000 രൂപ മിനിമം ബാലന്‍സായി നില നിര്‍ത്തണം.
സാലറി അക്കൗണ്ടുകള്‍ ബേസിക്‌സ് സേവിങ്‌സ് അക്കൗണ്ടുകള്‍ പ്രധാനമന്ത്രി ജന്‍ ധന്‍ യോജന പ്രകാരമുള്ള അക്കൗണ്ടുകള്‍ എന്നിവയെ മിനിമം ബാലന്‍സ് നിബന്ധനയില്‍ നിന്ന് എസ്.ബി.ഐ ഒഴിവാക്കിയിട്ടുണ്ട്
https://www.facebook.com/Malayalivartha