50,000 രൂപയ്ക്കുമേല്‍ ഇടപാട് നടത്തുന്നതിന് ഇനി ഒറിജിനല്‍ ഐ.ഡി നിര്‍ബന്ധം
ബാങ്കുകളിലും മറ്റു ധനകാര്യ സ്ഥാപനങ്ങളിലും 50,000 രൂപയ്ക്കുമേല്‍ ഇടപാട് നടത്തുന്നതിന് ഉപഭോക്താവ് ഒറിജിനല്‍ ഐ.ഡി കാര്‍ഡ് നിര്‍ബന്ധമായും ഹാജരാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. 2017ലെ പണം തിരിമറി തടയല്‍ നിയമത്തിന്റെ (പി.എം.എല്‍.എ) അടിസ്ഥാനത്തില്‍ ധനമന്ത്രാലയത്തിനു കീഴിലെ റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ഗസറ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇതുവരെ ഐ.ഡി കാര്‍ഡിന്റെ കോപ്പിയാണ് ബാങ്കുകള്‍ ആവശ്യപ്പെട്ടിരുന്നത്. ഇനിമുതല്‍ ഒറിജിനല്‍ ഐ.ഡിയും അതിന്റെ പകര്‍പ്പും ഇടപാടുകാരന്‍ ഹാജരാക്കണം. ബാങ്ക് ഉദ്യോഗസ്ഥര്‍ ഇതു രണ്ടും പരിശോധിച്ച് ഉറപ്പിച്ച ശേഷമേ ഇടപാട് സാദ്ധ്യമാകൂ. പത്ത് ലക്ഷം രൂപയ്ക്ക് മുകളില്‍ വിദേശ കറന്‍സി ഉപയോഗിച്ചുള്ള ഇടപാടിനും ഒറിജിനല്‍ ഐ.ഡിയും പകര്‍പ്പും നിര്‍ബന്ധമാണ്.
കള്ളപ്പണ ഇടപാടുകളും പണം തിരിമറികളും തടയുകയാണ് ഇതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha