പൊതുമേഖലാ ബാങ്കുകളിലെ സര്‍ക്കാര്‍ വിഹിതം കുറയ്‌ക്കില്ല
പൊതുമേഖലാ ബാങ്കുകളിലെ സര്‍ക്കാറിന്റെ നിയന്ത്രിത ഓഹരി കുറയ്‌ക്കാനുള നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ തളളി. ബാങ്കുകള്‍ക്ക് കൂടുതല്‍ സ്വയംഭരണാവകാശം കൊടുക്കണമെന്ന ലക്ഷ്യത്തിലാണ് സര്‍ക്കാര്‍ വിഹിതം പടിപടിയായി കുറച്ച് 50 ശതമാനത്തില്‍ താഴെയാക്കണമെന്ന നിര്‍ദേശം നല്‍കിയത്. പി.ജെ.നായക് കമ്മിറ്റിയുടെ ആശയമാണ് സര്‍ക്കാര്‍ തത്‌കാലം വേണ്ടെന്നു വച്ചു. പൊതുമേഖലാ ബാങ്കുകളിലെ സര്‍ക്കാര്‍ ഓഹരി കുറഞ്ഞതേ 51 ശതമാനം നിലനിര്‍ത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറി ജി.എസ്.സന്ധു വ്യക്തമാക്കി. ബാങ്കുകളുടെ പൊതുമേഖലാ സ്വഭാവം നിലനിര്‍ത്തണമെന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്ന് ബജറ്റില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബാങ്കുകള്‍ക്ക് കൂടുതല്‍ സ്വയംഭരണം നല്‍കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ട്. ചെയര്‍മാന്‍, മാനേജിങ് ഡയറക്‌ടര്‍ സ്ഥാനങ്ങള്‍ വേര്‍തിരിക്കുന്ന കാര്യം പരിഗണനയിലാണ്. അവരുടെ കാലാവധി അഞ്ച് വര്‍ഷമാക്കി വര്‍ധിപ്പിക്കുന്ന കാര്യത്തിലും തീരുമാനമുണ്ടാകം. ബാങ്ക് ബോര്‍ഡിന്റെ കാര്യക്ഷമതയ്‌ക്ക് വേണ്ടി മേഖലയില്‍ കൂടുതല്‍ പരിജ്ഞാനമുളള സ്വതന്ത്ര ഡയറക്‌ടര്‍മാരെ നിയമിക്കണമെന്നും നിര്‍ദേശമുണ്ട്. മൂലധന സമാഹരണത്തിന് ഓഹരി വില്‍ക്കുന്ന കാര്യത്തില്‍ ഒന്നോ രണ്ടോ മാസത്തിനുളളില്‍ ധനമന്ത്രാലയം വ്യക്തമായ മാര്‍ഗനിര്‍ദേസമുണ്ടാക്കുമെന്ന് സന്ധു പറഞ്ഞു ബേസില്‍ മൂന്ന് മാനദണ്‌ഡമനുസരിച്ച് പൊതുമേഖലാ ബാങ്കുകള്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് 2,40,000 കോടി രൂപയുടെ മൂലധന നിക്ഷേപം കണ്ടെത്തേണ്ടിവരും. ബാങ്ക് ബോര്‍ഡുകളുടെ കാര്യക്ഷമത പിരശോധിക്കുന്നതിനായി റിസര്‍വ് ബാങ്കാണ് ആക്‌സിസ് ബാങ്ക് മുന്‍ ചെയര്‍മാനാ പി.ജെ.നായക്കിന്റെ നേതൃത്വത്തില്‍ കമ്മിറ്റി ഉണ്ടാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha