ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള സംരക്ഷണം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രത്തിന്റെ ആലോചന
ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള സംരക്ഷണത്തുക വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രത്തിന്റെ ആലോചന. നിലവില്‍ ഇത് ഒരു ലക്ഷമാണ്. ബാങ്ക് പൊട്ടിയോ മറ്റേതെങ്കിലും തരത്തിലോ നിക്ഷേപം നഷ്ടപ്പെട്ടാല്‍ ഇപ്പോള്‍ പരമാവധി ഒരു ലക്ഷം രൂപയാണ് നിക്ഷേപകന് ലഭിക്കുക. ഒരു ലക്ഷം രൂപയ്ക്കു മേലുള്ള ഒരു നിക്ഷേപത്തിനും ഇപ്പോള്‍ സംരക്ഷണമില്ല. ഈ തുക ഉയര്‍ത്താന്‍ ഫിനാന്‍ഷ്യല്‍ റസല്യൂഷന്‍ ആന്‍ഡ് ഡിപ്പോസിറ്റ് ഇന്‍ഷ്വറന്‍സ് ബില്‍ കൊണ്ടുവരാനാണ് മോദി സര്‍ക്കാരിന്റെ പദ്ധതി.
സമീപകാലത്തെങ്ങും ബാങ്കുകള്‍ക്ക് കുഴപ്പമുണ്ടായി നിക്ഷേപകര്‍ വെള്ളത്തിലായ ചരിത്രമില്ല. എങ്കിലും ജീവിത സമ്പാദ്യം മുഴുവന്‍ ബാങ്കിലിട്ടിരിക്കുന്നവര്‍ക്ക് ഉറപ്പ് നല്‍കേണ്ടതുണ്ടെന്ന് കേന്ദ്രം കരുതുന്നു. പാര്‍ലമെന്റി സമിതി അധ്യക്ഷനായ ഭൂപേന്ദ്ര യാദവ് പറഞ്ഞു. സാമ്പത്തിക സ്ഥാപനങ്ങളുടെ നടത്തിപ്പും മറ്റും നിരീക്ഷിക്കാന്‍ കോര്‍പ്പറേഷന്‍ വരും. ഇവര്‍ കാലാകാലങ്ങളില്‍ ബാങ്കുകള്‍ക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കും.
അങ്ങനെ വരുമ്പോള്‍ ബാങ്കുകള്‍ പ്രതിസന്ധിയിലാകുകയോ നഷ്ടത്തിലാകുകയോ ചെയ്യില്ല. പ്രതിസന്ധിയിലായാല്‍ നിര്‍ദ്ദിഷ്ട കോര്‍പ്പറേഷന്‍ ഇടപെടും. നിക്ഷേപങ്ങള്‍ക്ക് കോര്‍പ്പറേഷന്‍ ഇന്‍ഷ്വറന്‍സ് നല്‍കും. പ്രതിസന്ധിയിലായ സ്ഥാപനം ഏറ്റെടുക്കും.
https://www.facebook.com/Malayalivartha