നിക്ഷേപക സാധ്യത തേടുന്ന മലയാളികള്‍ക്ക് പ്രത്യേക പദ്ധതികളും നിര്‍ദേശങ്ങളുമായി ഇമ്പറ്റസ്
നിക്ഷേപക സാധ്യത തേടുന്ന മലയാളികള്‍ക്ക് പ്രത്യേക പദ്ധതികളും നിര്‍ദേശങ്ങളുമായി മുംബൈ ആസ്ഥാനമായ ഇമ്പറ്റസ് രംഗത്തെത്തി. രണ്ടു പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റില്‍ അനുഭവസമ്പത്തുള്ള സെബി രജിസ്‌റ്റേര്‍ഡ് പോര്‍ട്ട്‌ഫോളിയോ മാനേജറാണ് ഇമ്പറ്റസ് വെല്‍ത്ത് മാനേജ്‌മെന്റ്.
ബാങ്ക് നിക്ഷേപം, റിയല്‍ എസ്‌റ്റേറ്റ്, സ്വര്‍ണത്തിലുള്ള നിക്ഷേപം തുടങ്ങിയ പരമ്പരാഗത നിക്ഷേപങ്ങളില്‍നിന്ന് ഇന്ന് പഴയത് പോലെ വരുമാന പ്രതീക്ഷയില്ലാത്ത സ്ഥിതിയായത് കൊണ്ട്, പുതിയ നിക്ഷേപ സാധ്യതകള്‍ തേടുകയാണ് സാധാരണക്കാര്‍. സ്വകാര്യ മേഖലയില്‍ നിന്ന് പെന്‍ഷന്‍ ഇല്ലാതെ വിരമിക്കുന്നവരുടെ എണ്ണവും മടങ്ങിയെത്തുന്ന പ്രവാസികളുടെ എണ്ണവും കേരളത്തില്‍ വര്‍ധിക്കുന്നതിനാല്‍ ഇവര്‍ക്കായി പ്രത്യേക നിക്ഷേപക പദ്ധതികളും ഇമ്പറ്റസ് തയ്യാറാക്കിയിട്ടുണ്ട്. നിലവിലെ നിക്ഷേപങ്ങള്‍ക്ക് പ്രതിവര്‍ഷം പരമാവധി എട്ടു ശതമാനമാണ് തിരികെ ലഭിക്കുന്നത്. ബുദ്ധിപൂര്‍വം ചിന്തിച്ച് മ്യൂച്വല്‍ ഫണ്ടുകളിലേക്ക് മാറിയാല്‍ മികച്ച നേട്ടം ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യവ്യാപകമായി ഫിസിക്കല്‍ അസറ്റ്, ബാങ്ക് നിക്ഷേപം എന്നിവയില്‍ നിന്ന് മ്യൂച്വല്‍ ഫണ്ടിലേക്കുള്ള മാറ്റം പ്രകടമാണ്. കറന്‍സി പിന്‍വലിക്കലിന് ശേഷം 3.44 ലക്ഷം കോടി രൂപയാണ് മ്യൂച്വല്‍ ഫണ്ടുകളിലേക്ക് ഒഴുകിയത്. 2007 ല്‍ മ്യൂച്വല്‍ ഫണ്ടുകളുടെ ആകെ ആസ്തി 3.26 ലക്ഷം കോടി രൂപയായിരുനെങ്കില്‍ ഇപ്പോഴത് 21 ലക്ഷം കോടിയാണ്. മലയാളികള്‍ ഇന്നും പരമ്പരാഗത നിക്ഷേപക രീതിയില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്.
മ്യൂച്വല്‍ ഫണ്ട് വ്യവസായത്തില്‍ ആകെയുള്ള അസറ്റ് 21 ലക്ഷം കോടിയാണ്. അതില്‍ കേരളത്തിന്റെ നിക്ഷേപം 19300 കോടിയാണ്. ഇതില്‍ 56 ശതമാനവും ഓഹരി പദ്ധതികളില്‍ നിന്നാണ്. പലപ്പോഴും ആശങ്കകളും സംശയങ്ങളുമാണ് മലയാളികളെ നിക്ഷേപങ്ങളില്‍ നിന്ന് പിന്‍തിരിപ്പിക്കുന്നത്. മാറിയ സാമ്പത്തിക സാഹചര്യത്തില്‍ നിക്ഷേപങ്ങളെ കുറിച്ച് വേണ്ടത്ര ബോധവത്ക്കരണം ഇല്ലാത്തത് നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. പോര്‍ട്ട് ഫോളിയോ മാനേജ്‌മെന്റ് സംവിധാനത്തിലൂടെ നിക്ഷേപകര്‍ക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപക സാധ്യത കണ്ടെത്തി കൊടുക്കാനാകും.
20,000 കോടിയില്‍ കൂടുതല്‍ വിപണിമൂല്യമുള്ള കമ്പനികളുടെ ഓഹരികളിലാണ് ഇമ്പറ്റസിന്റെ പോര്‍ട്ട് ഫോളിയോ മാനേജ്‌മെന്റ് സ്‌കീമില്‍ ഉള്‍പ്പെടുത്താറുള്ളത്. ഈ തത്ത്വം വിപണിയിലെ മോശം സമയങ്ങളിലും നിക്ഷേപകരുടെ മൂലധനത്തെ സുരക്ഷിതമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു.
സ്‌റ്റോക്ക് സെലക്ഷന്‍ മാനദണ്ഡങ്ങളെപ്പോലെത്തന്നെ സ്‌റ്റോക്ക് റിജക്ഷന്‍ മാനദണ്ഡങ്ങള്‍ക്കും കമ്പനി പ്രാധാന്യം നല്‍കിവരുന്നു. ഇസ്ലാമിക ശരീഅത്ത് നിയമത്തിലൂന്നിയ നിക്ഷേപം ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ ശരീഅ പോര്‍ട്ട് ഫോളിയോയും ഇമ്പെറ്റസില്‍ നല്‍കിവരുന്നു.
25 ലക്ഷം രൂപയ്ക്ക് മേലുള്ള നിക്ഷേപകര്‍ക്ക് പോര്‍ട്ട് ഫോളിയോ മാനേജ്‌മെന്റ് സേവനം ഒരു മികച്ച അവസരമാണ്. ഓരോ വ്യക്തിയുടേയും ജീവിത ലക്ഷ്യങ്ങളും റിസ്‌ക് എടുക്കാനുള്ള കഴിവും അതാത് സമയങ്ങളിലുള്ള നിക്ഷേപ സാഹചര്യങ്ങളും സൂക്ഷമതയോടെ വിശകലനം നടത്തിയാണ് ഇമ്പറ്റസില്‍ നിക്ഷേപ തീരുമാനങ്ങള്‍ കൈകൊളളുന്നത്. ആകെയുള്ള വിപണി മൂല്യവും നിക്ഷേപകന്റെ അതാത് സമയത്തുള്ള നിക്ഷേപങ്ങളും ആ വ്യക്തിയുടെ റിസ്‌ക് എടുക്കാനുള്ള കഴിവും പരിപൂര്‍ണമായി വിലയിരുത്തിയ ശേഷം മാത്രമാണ് ഓരോ വ്യക്തിക്കും നിക്ഷേപ ഉപദേശങ്ങള്‍ നല്‍കാറുള്ളത്. ലോക്ക് ഇന്‍ പീരിയഡ്, എന്‍ട്രി എക്‌സിറ്റ് ലോഡ് എന്നിവ പി.എം.എസ് അക്കൗണ്ടുകളില്‍ ഉണ്ടാവില്ല. കസ്‌റ്റോഡിയന്‍ റൂട്ടിലൂടെ മാത്രമാകും ഫണ്ട് മാനേജ് ചെയ്യുക. കസ്‌റ്റോഡിയന് കീഴില്‍ ഓരോ നിക്ഷേപകനും വ്യക്തിഗത ബാങ്ക് അക്കൗണ്ടും ഡെപ്പോസിറ്ററി അക്കൗണ്ടും ഉണ്ടാകും. ഇമ്പറ്റസ് വെബ്‌സൈറ്റില്‍ പേഴ്‌സണല്‍ പേജിലൂടെ നിക്ഷേപകര്‍ക്ക് പോര്‍ട്ട് ഫോളിയോ റിപ്പോര്‍ട്ടുകള്‍ വിലയിരുത്താന്‍ കഴിയും.
25 ലക്ഷം രൂപയില്‍ താഴെയുള്ള നിക്ഷേപകര്‍ക്ക് മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളിലൂടെ നിക്ഷേപം നടത്താവുന്നതാണ്. 500 രൂപ മുതല്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ ലഭ്യമാണ്. പി ആര്‍ ദിലീപ് മാനേജിങ് ഡയറക്ടറായി 1994 ലാണ് മുംബൈ ആസ്ഥാനമായി ഇമ്പെറ്റസ് സ്ഥാപിച്ചത്. 2007 ല്‍ തിരൂരിലാണ് കേരളത്തിലെ ആദ്യ ബ്രാഞ്ച് സ്ഥാപിച്ചത്.
https://www.facebook.com/Malayalivartha