കേരള ബാങ്ക് രൂപവത്കരിക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നു
കേരള ബാങ്ക് രൂപവത്കരിക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നു. പുതിയ ബാങ്ക് വേണ്ടെന്നാണ് ഇപ്പോഴത്തെ തീരുമാനം. പകരം, സംസ്ഥാന സഹകരണ ബാങ്കില്‍ ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിക്കും. ഇതിനായി സംസ്ഥാന സഹകരണ ബാങ്ക് മാനേജിങ് ഡയറക്ടറെ നോഡല്‍ ഓഫീസറായി നിയമിച്ചു. കേരള ബാങ്കിനായി രൂപവത്കരിച്ച കര്‍മസേന സഹായങ്ങളും നിര്‍ദേശങ്ങളും നല്‍കും. ലയനം പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സഹകരണ ബാങ്കില്‍ പ്രത്യേകം സെല്‍ പ്രവര്‍ത്തിക്കും.
കോഴിക്കോട്, തൃശ്ശൂര്‍, ഇടുക്കി തുടങ്ങി മിക്ക ജില്ലാ ബാങ്കുകളും എല്ലാ ആധുനിക സംവിധാനങ്ങളുമുള്ളവയാണ്. സംസ്ഥാന ബാങ്കില്‍ ലയിക്കുന്നതോടെ ഇവയുടെ ബാങ്കിങ് ലൈസന്‍സ് ഇല്ലാതാകും. ലയനശേഷം സംസ്ഥാന ബാങ്കിന് റിസര്‍വ് ബാങ്ക് ആധുനിക ബാങ്കിങ് സംവിധാനമൊരുക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ അത് സഹകരണ മേഖലയ്ക്കാകെ തിരിച്ചടിയാകും.
നിഷ്‌ക്രിയ ആസ്തി അഞ്ചുശതമാനത്തില്‍ കുറവായിരിക്കണം. മൂന്നുവര്‍ഷം തുടര്‍ച്ചയായി ലാഭത്തിലാകണം, മൂലധന പര്യാപ്തത കുറഞ്ഞത് ഒമ്പത് ശതമാനമെങ്കിലും ഉണ്ടാകണം, റിസര്‍വ് ബാങ്ക് അംഗീകരിച്ച കോര്‍ ബാങ്കിങ് സംവിധാനമുണ്ടാകണംഇതൊക്കെയാണ് ആര്‍ബി.ഐ.യുടെ മാനദണ്ഡങ്ങള്‍ ഇവയൊന്നും സംസ്ഥാന സഹകരണ ബാങ്കിനില്ല. ഇനി ഇതൊക്കെ പരിഹരിച്ചാല്‍ തന്നെ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തനം മാനദണ്ഡമാക്കിയാല്‍ റിസര്‍വ് ബാങ്കിന്റെ അനുമതി പ്രയാസമാകും. ഇല്ലെങ്കില്‍ മാനദണ്ഡങ്ങളില്‍ ആര്‍ബി.ഐ. ഇളവ് അനുവദിക്കേണ്ടിവരും.
ജില്ലാ സഹകരണ ബാങ്കുകളുടെയാകെ ലാഭത്തേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ സംസ്ഥാന സഹകരണ ബാങ്കിന്റെ നഷ്ടം ഏകദേശം 341 കോടിരൂപ. നിഷ്‌ക്രിയ ആസ്തിയും റിസര്‍വ് ബാങ്ക് നിര്‍ദേശിക്കുന്ന തോതിനേക്കാള്‍ കൂടുതലാണ്. ഈ നിലയ്ക്ക് ഇന്റര്‍നെറ്റ് മൊബൈല്‍ ബാങ്കിങ്, എ.ടി.എം. എന്നിവയൊന്നും സ്വന്തമായി നടത്താന്‍ സംസ്ഥാന ബാങ്കിന് അനുമതി കിട്ടാനിടയില്ല.
കേരള ബാങ്ക് രൂപവത്കരിക്കാനുള്ള സാധ്യതകളെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ബെംഗളൂരു ഐ.ഐ.എമ്മിലെ പ്രൊഫ. എം.എസ്. ശ്രീറാമിന്റെ നേതൃത്വത്തില്‍ വിദഗ്ധസമിതിയെ നിയോഗിച്ചു. 2017 ഏപ്രില്‍ 28ന് ശ്രീറാം കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കി. ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, വിപുലമായ എ.ടി.എം. ശൃംഖല എന്നിവയൊക്കെ കേരള ബാങ്കിന് ഒരുക്കാനാകണമെന്നതാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
https://www.facebook.com/Malayalivartha