ആധാറും ബാങ്ക് അക്കൗണ്ടും തമ്മില്‍ ബന്ധിപ്പിക്കല്‍ സമയപരിധി നീട്ടി
ആധാറും ബാങ്ക് അക്കൗണ്ടും തമ്മില്‍ ബന്ധിപ്പിക്കാന്‍ അടുത്ത മാര്‍ച്ച് 31 വരെ സമയം നല്‍കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി. ആറുമാസത്തില്‍ കൂടുതല്‍ പഴക്കമുള്ള അക്കൗണ്ടുകള്‍ മാര്‍ച്ച് 31ന് മുമ്പ് ആധാറുമായി ബന്ധിപ്പിക്കണം. ഒക്‌ടോബര്‍ ഒന്നിനു ശേഷം തുറന്ന അക്കൗണ്ടുകള്‍ക്ക് ആറുമാസമാണ് സമയ പരിധി.
ഡിസംബര്‍ 31ന് മുമ്പ് ആധാറും ബാങ്ക് അക്കൗണ്ടും ബന്ധിപ്പിക്കണമെന്നായിരുന്നു നേരത്തേയുള്ള ഉത്തരവ് . പാന്‍ കാര്‍ഡും അക്കൗണ്ടും ബന്ധിപ്പിക്കാനും മാര്‍ച്ച് 31വരെ സമയം നല്‍കിയിട്ടുണ്ട്. സുപ്രീംകോടതിയില്‍ ആധാര്‍ കേസുമായി ബന്ധപ്പെട്ട് നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവിറക്കിയത്. അക്കൗണ്ടുകള്‍ തുടങ്ങാന്‍ ആധാര്‍ നിര്‍ബന്ധമല്ല. എന്നാല്‍ ആറുമാസത്തിനുള്ളില്‍ ആധാറുമായി ബന്ധിപ്പിക്കണം.
https://www.facebook.com/Malayalivartha