ഓണ്‍ലൈന്‍ ഇടപാടുകള്‍ സൂരക്ഷിതമാക്കിയില്ലെങ്കില്‍...
ഓണ്‍ലൈന്‍ പണമിടപാടുകള്‍ ഇപ്പോള്‍ വളരെ അധികം വര്‍ധിച്ചിരിക്കുകയാണ്. ഒപ്പം തന്നെ നിരവധി തട്ടിപ്പുകളും. പലതരത്തിലുള്ള വാര്‍ത്തകളാണ് ഇത്തരത്തില്‍ ദിനംപ്രതി പുറത്തു വരുന്നത്. ഓണ്‍ലൈന്‍ പണമിടപാട് സുരക്ഷിതമാക്കാന്‍ ഇതാ ചില വഴികള്‍.
1. എളുപ്പം മനസ്സിലാക്കാന്‍ പറ്റാത്തതും, വ്യത്യസ്തയുള്ളതുമായ പാസ് വേഡ് ഉപയോഗിക്കുക. ബാങ്കിംഗ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പാസ് വേര്‍ഡ് മറ്റെവിടെയും ഉപയോഗിക്കാതിരിക്കുക. പാസ് വേര്‍ഡ് നിര്‍മ്മിക്കുമ്പോള്‍ ചിഹ്നങ്ങളും ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. നിശ്ചിത സമയക്രമത്തില്‍ പാസ് വേര്‍ഡ് മാറ്റുന്നതും സുരക്ഷ വര്‍ധിപ്പിക്കും.
2. പബ്ലിക് വൈഫൈ, ഇന്റര്‍നെറ്റ് കഫേ മുതലായവ ഉപയോഗിച്ച് ബാങ്കിങ് ഇടപാടുകള്‍ നടത്താതിരിക്കുക. നമ്മുടെ പാസ്വേര്‍ഡുകള്‍ സേവ് ചെയ്തു വെക്കാന്‍ പറ്റിയ പുതിയ സംവിധാനങ്ങള്‍ കഫേകളില്‍ കണ്ടേക്കാം. പബ്ലിക് വൈഫൈ ഉപയോഗിക്കുമ്പോള്‍ സുരക്ഷയില്ലാത്ത വെബ്‌സൈറ്റുകളില്‍ / ഔട്ട്‌ഡേറ്റെഡ് ആയ ബ്രൌസര്‍ ഉപയോഗിച്ച് ബാങ്കിങ് നടത്തിയാല്‍ അത് ആ വൈഫൈ ഉപയോഗിക്കുന്ന ആര്‍ക്കും ഹാക്ക് ചെയ്യാന്‍ സാധിക്കും.
3. സുരക്ഷിതമായ വെബ്‌സൈറ്റിലൂടെ മാത്രം പെയ്‌മെന്റ് നടത്തുക. ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുമ്പോള്‍ ഗൂഗിള്‍ സേര്‍ച്ച് നടത്തി ഏതെങ്കിലും സൈറ്റില്‍ നിന്ന് വാങ്ങാതെ നിലവില്‍ എല്ലാവരാലും അംഗീകരിക്കപ്പെട്ടിട്ടുള്ള സൈറ്റുകളെ ആശ്രയിക്കുക. വെബ്‌സൈറ്റുകളുടെ വ്യാജന്‍ പതിപ്പും നെറ്റില്‍ സുലഭമായതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.
4. പണമിടപാട് നടത്തുന്ന വെബ് സൈറ്റുകള്‍ക്ക് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട അടിസ്ഥാന എന്‍ക്രിപ്ഷന്‍ രീതിയാണ് എസ്.എസ്.എല്‍. (ടടഘ ടലരൗൃലറ ടീരസലെേ ഘമ്യലൃ). ഇത്തരം എന്‍ക്രിപ്ഷന്‍ ഉപയോഗിക്കുന്ന സൈറ്റുകളുടെ അഡ്രസില്‍ എച്ച്ടിടിപി എന്നതിന് പകരം എച്ച്ടിടിപിഎസ് എന്ന് ഉണ്ടാവും. അതുപോലെതന്നെ അഡ്രസ് ബാറിലോ സ്റ്റാറ്റസ് ബാറിലോ ഒരു പൂട്ടിന്റെ അടയാളവും കാണുവാന്‍ കഴിയും. ഇവ ഇല്ലാത്ത സൈറ്റുകളില്‍ പണമിടപാട് നടത്താതിരിക്കാന്‍ ശ്രദ്ധിക്കുക.
5. എല്ലാ വിവരങ്ങളും നല്‍കാതിരിക്കുക. സാധാരണ ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് നിങ്ങളുടെ ഐ.ഡി. കാര്‍ഡ് നമ്പര്‍, പാന്‍ നമ്പര്‍, അഡ്രസ് പ്രൂഫ്, പാസ്വേര്‍ഡ് മുതലായ കാര്യങ്ങള്‍ ആവശ്യമില്ല. അതുകൊണ്ട് ഏതെങ്കിലും സൈറ്റ് അത്തരം വിവരങ്ങള്‍ നിങ്ങളോട് ആവശ്യപ്പെട്ടാല്‍ നല്‍കരുത്.
6. ഇടയ്ക്കിടെ പണമിടപാടു വിവരങ്ങള്‍ പരിശോധിക്കുക. എന്തെങ്കിലും വിധത്തിലുള്ള പ്രശ്‌നം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ ബാങ്കുമായി ബന്ധപ്പെടുക.
7. പണമിടപാട് നടത്തിയ ശേഷം ഉടന്‍ തന്നെ വെബ് സൈറ്റില്‍ നിന്ന് ലോഗൗട്ട് ചെയ്യുക.
8. അനാവശ്യമായി ലിങ്കുകളും മറ്റും ഓപ്പണ്‍ ചെയ്യാതിരിക്കുക. അത്തരം ലിങ്കുകള്‍ പലപ്പോഴും ഹാക്കര്‍മാരുടെ സംഭാവനകള്‍ ആകാറുണ്ട്.
https://www.facebook.com/Malayalivartha