സിപിഎമ്മിന്റെ നേതൃത്വത്തില്‍ സഹകരണമേഖലയില്‍ കണ്ണൂരില്‍ ഇസ്ലാമിക ബാങ്ക് തുറന്നു
സിപിഎമ്മിന്റെ നേതൃത്വത്തില്‍ സഹകരണമേഖലയില്‍ കണ്ണൂരില്‍ ഇസ്ലാമിക ബാങ്ക് തുറന്നു. ഇസ്ലാമിക് ബാങ്കിന് റിസര്‍വ് ബാങ്ക് അംഗീകാരം നല്‍കാത്ത സാഹചര്യത്തിലാണ് സഹകരണമേഖലയില്‍ ഇതേ തരത്തില്‍ പ്രവര്‍ത്തിക്കുന്ന കോ ഓപ്പറേറ്റീവ് സൊസൈറ്റിയായിട്ടാണ് ബാങ്കിന് രൂപം നല്‍കിയിരിക്കുന്നത്. ഹലാല്‍ ഫായിദ എന്ന് പേരിട്ട പലിശ രഹിത ബാങ്കിങ് സ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു.
പലിശ ഉപയോഗിക്കുന്ന സാമ്പത്തിക സ്ഥാപനങ്ങളില്‍ ഇടപാടുകള്‍ നടത്താത്ത വിഭാഗത്തിന് സാമ്പാദ്യം നിക്ഷേപിക്കാന്‍ പറ്റുന്ന തരത്തിലായിരിക്കും ഈ ബാങ്കിന്റെ പ്രവര്‍ത്തനം. മെമ്പര്‍മാരില്‍ നിന്ന് ഷെയര്‍ ആയും നിക്ഷേപമായും പലിശരഹിതമായി നിക്ഷേപം സ്വീകരിച്ച് വ്യവസായ,വ്യാപാര, നിര്‍മ്മാണമേഖലകളില്‍ നിക്ഷേപം നടത്തിയാകും സൊസൈറ്റിയുടെ പ്രവര്‍ത്തനം.
ലോകത്ത് പലിശരഹിത ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരത്തില്‍ ഒന്ന് ഇവിടെ നടക്കാതെപോയത് ചില ആളുകളുടെ നിലപാടാണെന്ന് ഇസ്ലാമിക് ബാങ്കിനെ പരോക്ഷമായി പരാമര്‍ശിച്ച് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വ്യവസായ വ്യാപാര മേഖലകളിലും മറ്റും നിക്ഷേപം നടത്തി പലിശ രഹിത സംഘം വിപുലമായ ഇടമാണ് നേടുന്നത്. വായ്പയും വായ്പാ തിരിച്ചടവും സംബന്ധിച്ചുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ ഏതെങ്കിലും സ്ഥാപനത്തിന് കഴിയില്ല. പലിശരഹിത ഫണ്ട് എന്നത് നല്ല കാര്യമാണ്.
ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഹലാല്‍ ഫായിദ സൊസെറ്റിക്ക് അനുകൂല നിലപാട് എടുത്തിട്ടുണ്ടാകും. പക്ഷേ, അത് വകുപ്പിന് ചേരാത്ത നിലപാടാണെങ്കില്‍ കൃത്യമായ പരിശോധന നടന്നാല്‍ പിടി വീഴും എന്നും മുഖ്യമന്ത്രി പറഞ്ഞു.
സഹകരണ മേഖലയില്‍ ആരംഭിക്കുന്ന ഇസ്ലാമിക് ബാങ്കിംഗ് സംവിധാനം പ്രായോഗികമല്ലെന്ന്കാട്ടി മുസ്ലീം ലീഗും രംഗത്ത് വന്നിട്ടുണ്ട്. വിഷയത്തില്‍ മുഖ്യമന്ത്രി തന്നെ ആശങ്ക പ്രകടിപ്പിച്ചത് ഇതിന്റെ ഭാഗമാണെന്നും ലീഗ് നേതാക്കളായ ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയും കെപിഎ മജീദും പറഞ്ഞു.
നേരത്തെ വി എസ് അച്ചുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തും ഉമ്മന്‍ ചാണ്ടിയുടെ കാലത്തും ഇസ്ലാമിക് ബാങ്ക് ആരംഭിക്കുന്നതിന് വേണ്ടി കേരളം ശ്രമിച്ചിരുന്നെങ്കിലും റിസര്‍വ്വ് ബാങ്ക് അനുമതി നല്‍കിയിരുന്നില്ല. ഹലാല്‍ ഫായിദയ്‌ക്കെതിരെ ബിജെപിയും രംഗത്ത് വന്നിട്ടുണ്ട്. കേരളത്തിലെ സാമ്പത്തിക മേഖല ഒരുവിഭാഗം പിടിച്ചെടുക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണിത് എന്നാണ് കുമ്മനം രാജശേഖരന്‍ പ്രസ്താവിച്ചു.
https://www.facebook.com/Malayalivartha