സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉള്‍പ്പെടെ എസ്.ബി.ഐയില്‍ ലയിപ്പിച്ച ആറ് ബാങ്കുകളുടെ പഴയ ചെക്ക് ബുക്കിന്റെ കാലാവധി നാളെ അവസാനിക്കും
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ്.ബി.ടി) ഉള്‍പ്പെടെ എസ്.ബി.ഐയില്‍ ലയിപ്പിച്ച ആറ് ബാങ്കുകളുടെ പഴയ ചെക്ക് ബുക്കിന്റെ കാലാവധി ഞായറാഴ്ച അവസാനിക്കും. നേരത്തെ സെപ്റ്റംബര്‍ 30ന് അവസാനിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. സമയം നീട്ടിനല്‍കുകയായിരുന്നു.
എസ്.ബി.ടിക്കു പുറമെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, മൈസൂര്‍, ബിക്കാനിര്‍ ആന്‍ഡ് ജയ്പുര്‍, ഹൈദരാബാദ് എന്നീ അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിള ബാങ്കുമാണ് കഴിഞ്ഞ ഏപ്രില്‍ ഒന്നിന് എസ്.ബി.ഐയില്‍ ലയിപ്പിച്ചത്. പുതിയ ഐ.എഫ്.എസ് കോഡ് സഹിതമുള്ള ചെക്ക് ബുക്കാണ് വിതരണം ചെയ്യുന്നത്.
അതേസമയം, പഴയ ഐ.എഫ്.എസ് കോഡ് ഉപയോഗിക്കുന്നത് ഇടപാട് അസാധുവാകാന്‍ കാരണമാവില്ലെന്ന് എസ്.ബി.ഐ അറിയിച്ചിട്ടുണ്ട്. ജനുവരി ഒന്നു മുതല്‍ പുതിയ ചെക്ക് ലീഫ് ഉപയോഗിച്ചുള്ള ഇടപാട് മാത്രമേ അനുവദിക്കുകയുള്ളൂ.
https://www.facebook.com/Malayalivartha