ആധാര്‍-ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കല്‍ ഇനിയും ബന്ധിപ്പിക്കാനുള്ളത് 23.94 കോടി അക്കൗണ്ടുകള്‍
ആധാറുമായി ഇതുവരെ 82.47 കോടി ബാങ്ക് അക്കൗണ്ടുകള്‍ ബന്ധിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശിവ് പ്രതാപ് ശുക്ല ലോക്സഭയെ അറിയിച്ചു. 106.41 കോടി കറന്റ് അക്കൗണ്ട് ആന്‍ഡ് സേവിംഗ്സ് അക്കൗണ്ടുകളില്‍ (കാസ) 23.94 കോടി അക്കൗണ്ടുകള്‍ ഇനി ആധാറുമായി ബന്ധിപ്പിക്കാനുണ്ട്.
ആകെ എണ്ണത്തില്‍ 30.76 കോടി പ്രധാന്‍മന്ത്രി ജന്‍ ധന് യോജന അക്കൗണ്ടുകളുള്ളതില് 22.58 കോടി അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഈ മാസം 20 വരെയുള്ള കണക്കുകളെ അടിസ്ഥാനമാക്കിയാണ് എഴുതിത്തയാറാക്കിയ മറുപടിയില്‍ സഹമന്ത്രി പറഞ്ഞത്.
https://www.facebook.com/Malayalivartha