എസ് ബി ഐ അടിസ്ഥാന പലിശ നിരക്ക് കുറച്ചു
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പകള്‍ക്കുള്ള അടിസ്ഥാന പലിശ നിരക്ക് കുറച്ചു. നിലവിലെ വായ്പക്കാര്‍ക്ക് അടിസ്ഥാന നിരക്ക് 8.95 ശതമാനത്തില്‍നിന്ന് 8.65 ശതമാനമായാണ് കുറച്ചത്. ബി.പി.എല്‍.ആര്‍ 13.70 ശതമാനത്തില്‍നിന്ന് 13.40 ആയും കുറച്ചു. ഓരോന്നിനും 30 പോയന്റ് എന്ന തോതിലാണ് കുറവ്.
രാജ്യത്തെ 80 ലക്ഷം പേര്‍ക്ക് നടപടിയുടെ പ്രയോജനം ലഭിക്കും. പൊതുമേഖലയിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ എസ്.ബി.ഐ നിരക്ക് കുറച്ചതോടെ മറ്റു ബാങ്കുകളും ഈ വഴിക്ക് നീങ്ങും. ഭവനവായ്പ നടപടി നിരക്കുകള്‍ ഒഴിവാക്കിയത് മാര്‍ച്ച് വരെ തുടരും.
മറ്റു ബാങ്കുകളില്‍നിന്ന് എസ്.ബി.ഐയിലേക്ക് വായ്പ മാറ്റാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ഈ ഇളവ് അനുവദിക്കും.
https://www.facebook.com/Malayalivartha