സ്വകാര്യ ബാങ്കുകള്‍ ഭവന- വാഹന വായ്‌പാ നിരക്കുകള്‍ വർധിപ്പിക്കാനൊരുങ്ങുന്നു
സ്വകാര്യ ബാങ്കുകള്‍ ഭവന- വാഹന വായ്‌പാ നിരക്കുകള്‍ കൂട്ടുകയാണ്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, യെസ് ബാങ്ക്, ഇന്‍ഡസിന്റ് ബാങ്ക്, തുടങ്ങിയ ബാങ്കുകള്‍ ഭവന- വാഹന വായ്‌പാ നിരക്കുകള്‍ വർധിപ്പിച്ചുകഴിഞ്ഞു. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് അടിസ്ഥാനമാക്കിയുള്ള വായ്പ നിരക്കില്‍ അഞ്ച് മുതല്‍ പത്തുവരെ ബേസിസ് പോയന്റാണ് കൂട്ടുന്നത്. 2016 ഏപ്രിലില്‍ മുതലാണ് എംസിഎല്‍ആര്‍ അടിസ്ഥാനമാക്കിയുള്ള വായ്പ നിരക്ക് തീരുമാനിക്കുന്നത്. അതിനുശേഷം ഇതാദ്യമായാണ് വായ്പ പലിശ കൂട്ടുന്നത്.
നിക്ഷേപത്തിന്റെ പലിശയില്‍ 50 ബേസിസ് പോയന്റ് കൂട്ടിയതുകൊണ്ടാണ് കുറച്ചു കാലത്തേയ്ക്കെങ്കിലും അടിസ്ഥാന നിരക്ക് കൂട്ടേണ്ടി വന്നതെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ ആദായ നിരക്ക് ജനുവരി ആദ്യംമുതലെ 18 മാസത്തെ ഉയര്‍ന്ന നിരക്കായ 7.38 ശതമാനത്തിലെത്തിയതും മറ്റൊരുകാരണമായി ഇവർ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha