നെതര്‍ലന്‍ഡിലെ ബാങ്കുകള്‍ക്കും നികുതി കേന്ദ്രങ്ങള്‍ക്കും നേരെ സൈബര്‍ ആക്രമണം, ഇന്റര്‍നെറ്റ് ബാങ്കിംഗും മൊബൈല്‍ ബാങ്കിംഗും തടസ്സപ്പെട്ടു
നെതര്‍ലന്‍ഡിലെ ബാങ്കുകള്‍ക്കും നികുതി കേന്ദ്രങ്ങള്‍ക്കും നേരെ സൈബര്‍ ആക്രമണം. ഡിസ്ട്രിബ്യൂട്ടഡ് ഡിനയല്‍ ഓഫ് സര്‍വീസ് (ഡിഡിഒഎസ്) ആക്രമണമാണ് ഉണ്ടായത്.
റാബോ ബാങ്ക്, ഐഎന്‍ജി, എബിഎന്‍ അംറോ എന്നീ ബാങ്കുകള്‍ക്ക് നേരെയും നികുതി കേന്ദ്രങ്ങള്‍ക്കും നേരെയാണ് ഒരാഴ്ചയ്ക്കിടെ ആക്രമണമുണ്ടായത്. ഇതോടെ ഇന്റര്‍നെറ്റ് ബാങ്കിംഗും മൊബൈല്‍ ബാങ്കിംഗും തടസപ്പെട്ടിരുന്നു. ബാങ്കുകളുടെ സേവനം ഉപയോഗിക്കുന്ന സൈറ്റുകളും നിശ്ചലമായി. സംഭവത്തില്‍ ഡച്ച് സുരക്ഷാ വിഭാഗം അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
ഡച്ച് പെയ്‌മെന്റ്‌സ് അസോസിയേഷന്റെ റിപ്പോര്‍ട്ട് പ്രകാരം നെതര്‍ലന്‍ഡിലെ ബാങ്കുകള്‍ നിരന്തരം ഇത്തരം ആക്രമണങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍ ഡിഡിഒഎസ് ആക്രമണത്തിന് പിന്നില്‍ ഇതുവരെ വ്യക്തമായിട്ടില്ല.
https://www.facebook.com/Malayalivartha