മൂന്നാം ത്രൈമാസ ഫലം വന്നപ്പോള്‍ ധനലക്ഷ്മി ബാങ്കിന് 21.74 കോടി രൂപ നഷ്ടം
2017ലെ ആദ്യ രണ്ടു പാദങ്ങളില്‍ നേരിയ ലാഭം കാണിച്ച ധനലക്ഷ്മി ബാങ്ക് വീണ്ടും നഷ്ടത്തില്‍. 2017'18ലെ ഡിസംബറില്‍ അവസാനിച്ച മൂന്നാം ത്രൈമാസ ഫലം വന്നപ്പോള്‍ ബാങ്കിന് 21.74 കോടി രൂപയാണ് നഷ്ടം. ജൂണില്‍ എട്ടുകോടിയും സെപ്റ്റംബറില്‍ ആറ് കോടിയും ലാഭം കാണിച്ച സ്ഥാനത്താണ് ബാങ്ക് വീണ്ടും നഷ്ടത്തിലേക്ക് കൂപ്പു കുത്തിയത്. മൂന്നുപാദങ്ങളിലെ ആകെ പ്രവര്‍ത്തന ഫലം കണക്കാക്കുമ്പോള്‍ ബാങ്ക് 7.74 കോടി രൂപ നഷ്ടത്തിലാണ്.
2014ല്‍ 252 കോടിയും 2015ല്‍ 241 കോടിയും 2016ല്‍ 209 കോടിയുമായിരുന്നു ധനലക്ഷ്മി ബാങ്കിന്റെ നഷ്ടം. എന്നാല്‍, 2016'17ല്‍ 12 കോടി രൂപ ലാഭം രേഖപ്പെടുത്തി. കേരളത്തിലെ നാല് പഴയ തലമുറ സ്വകാര്യ ബാങ്കുകളില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കും ഫെഡറല്‍ ബാങ്കും അടിക്കടി ലാഭം മെച്ചപ്പെടുത്തുമ്പോഴാണ് ധനലക്ഷ്മി ബാങ്ക് നേരിയ ലാഭവും തുടര്‍ന്നു വരുന്ന നഷ്ടവുമായി ഉലയുന്നത്. പ്രശ്‌നങ്ങളില്‍പെട്ട് ഉഴറുന്ന കാത്തലിക് സിറിയന്‍ ബാങ്കാവട്ടെ ഇതുവരെ ഫലം പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ ഏതാനും വര്‍ഷമായി കടുത്ത ആഭ്യന്തര സംഘര്‍ഷത്തിലാണ് ധനലക്ഷ്മി ബാങ്ക്. ബാങ്കിന്റെ നവീകരണം ലക്ഷ്യമിട്ട് റിസര്‍വ് ബാങ്കിന്റെ അനുഗ്രഹാശിസ്സോടെ ചെയര്‍മാനായി ചുമതലയേറ്റ, ബാങ്കിങ് വിദഗ്ധനായ ഡോ. ജയറാം നായര്‍ കാലാവധി പൂര്‍ത്തിയാവുന്നതിന് മുമ്പ് അടുത്തകാലത്ത് രാജിവെച്ച് പോയിരുന്നു. എം.ഡി ജി. ശ്രീറാമിന്റെ കാലാവധി അടുത്തമാസം അവസാനിക്കുകയാണ്. ബാങ്ക് പുതിയ ചെയര്‍മാനെയും എം.ഡിയെയും തേടുന്നതിനിടക്കാണ് മൂന്നാം പാദം നഷ്ടം കാണിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha