വായ്പാക്രമക്കേട്: കേരള ഗ്രാമീണ്‍ ബാങ്ക് ചെയര്‍മാന്‍ എം.കെ. രവികൃഷ്ണന്‍ സി.ബി.ഐ കസ്റ്റഡിയില്‍
കേരള ഗ്രാമീണ്‍ ബാങ്ക് ചെയര്‍മാന്‍ എം.കെ. രവികൃഷ്ണനെ സി.ബി.ഐ കസ്റ്റഡിയിലെടുത്തു. നാലുദിവസം മുമ്പ് ഹൈദരാബാദിലേക്ക് വിളിച്ചുവരുത്തിയാണ് സി.ബി.ഐയുടെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം സ്വദേശിയായ രവികൃഷ്ണന്‍ കനറ ബാങ്കിന്റെ ഹൈദരാബാദ് ശാഖയുടെ ചുമതലക്കാരനായിരിക്കെ, അനുവദിച്ച വായ്പയിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് കേസ്. വായ്പക്ക് സമര്‍പ്പിച്ച രേഖ വ്യാജമാണെന്നാണ് കണ്ടെത്തിയത്.
എന്നാല്‍ , കനറ ബാങ്ക് നേരിട്ടുനടത്തിയ അന്വേഷണത്തില്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനുശേഷമാണ് കനറ ബാങ്കിന്റെ ഡി.ജി.എം ആയതും ബാങ്ക് സ്‌പോണ്‍സര്‍ ചെയ്യുന്ന കേരള ഗ്രാമീണ്‍ ബാങ്കിന്റെ ചെയര്‍മാനായി ഡെപ്യൂട്ടേഷനില്‍ മലപ്പുറത്ത് നിയമിതനായതും.
https://www.facebook.com/Malayalivartha