രാജ്യത്ത് ബാങ്ക് വായ്പാ വളര്‍ച്ച നിക്ഷേപ വളര്‍ച്ചയെ മറികടക്കുന്നു
ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ബാങ്ക് വായ്പാ വളര്‍ച്ച നിക്ഷേപ വളര്‍ച്ചയെ പിന്നിലാക്കി. നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ ജനുവരി കാലയളവില്‍ ബാങ്ക് വായ്പാ വളര്‍ച്ച 4.2 ശതമാനമാണ്. നിക്ഷേപത്തിലുണ്ടായ വളര്‍ച്ച 1.9 ശതമാനം മാത്രം. 2010-11 സാമ്പത്തിക വര്‍ഷത്തിന് ശേഷം ആദ്യമായാണ് വായ്പാ വളര്‍ച്ച നിക്ഷേപ വളര്‍ച്ചയെ മറികടക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ സമാനകാലയളവില്‍ വായ്പാ വളര്‍ച്ച 1.3 ശതമാനവും നിക്ഷേപ വളര്‍ച്ച 12 ശതമാനവുമായിരുന്നുവെന്ന് റിസര്‍വ് ബാങ്കിന്റ കണക്കുകള്‍ വ്യക്തമാക്കുന്നു.
കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനമാണ് കഴിഞ്ഞവര്‍ഷം ഏപ്രില്‍ ജനുവരിയില്‍ ബാങ്ക് നിക്ഷേപം കുതിച്ചുയരാന്‍ ഇടയാക്കിയത്. പിന്നീട്, കറന്‍സി സര്‍ക്കുലേഷന്‍ സാധാരണഗതിയിലേക്ക് തിരിച്ചെത്തിയതോടെ നിക്ഷേപം കുറയുകയായിരുന്നു. നടപ്പുവര്‍ഷം ജനുവരിയിലെ കണക്കുപ്രകാരം 109.8 ലക്ഷം കോടി രൂപയാണ് ബാങ്കുകളിലെ നിക്ഷേപം.
2017 ജനുവരിയില്‍ ഇത് 105.8 കോടി രൂപയായിരുന്നു. ജനുവരി 19 വരെയുള്ള കണക്കുപ്രകാരം 81.71 ലക്ഷം കോടി രൂപയാണ് ബാങ്കുകള്‍ വായ്പയായി നല്‍കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha