പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്നു നീരവ് മോദി പണം തട്ടിയതുപോലെ ഓറിയന്റല്‍ ബാങ്കില്‍ നിന്നു 390 കോടി രൂപ തട്ടിയെടുത്ത ആഭരണ വ്യാപാരികളും രാജ്യം വിട്ടു
പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്നു നീരവ് മോദി പണം തട്ടിയതുപോലെ ഓറിയന്റല്‍ ബാങ്കില്‍ നിന്നു 390 കോടി രൂപ തട്ടിയെടുത്ത ആഭരണ വ്യാപാരികളും രാജ്യം വിട്ടു. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദ്വാരകദാസ് സേഠ് ഇന്റര്‍നാഷണല്‍ എന്ന ജ്വല്ലറിയുടെ ഉടമകളായ സഭ്യാ സേത്ത്, റീത്തു സേത്ത്, കൃഷ്ണ കുമാര്‍ സിംഗ്, രവി കുമാര്‍ സിംഗ് എന്നിവരാണ് രാജ്യം വിട്ടത്. ഇവരെ കണ്ടുപിടിക്കുന്നതിനായി സിബിഐ ഇന്റര്‍പോളിന്റെ സഹായം തേടിയിരിക്കുകയാണ്. 2007 മുതല്‍ വിവിധ ജാമ്യപത്രങ്ങള്‍ ഹാജരാക്കി ബാങ്കില്‍നിന്നു കോടികള്‍ നേടിയെന്നാണു ഇവര്‍ക്കെതിരേയുള്ള പരാതി.
തട്ടിപ്പു നടത്തിയ ശേഷം ദുബായിലേക്കു കടന്ന സഭ്യ അവിടെ ഫ്രെയ ട്രേഡിംഗ് കന്പനി എന്ന പേരില്‍ സ്ഥാപനം ആരംഭിച്ചു. പത്തുമാസത്തിലേറെയായി സഭ്യ സേഠും മറ്റു ഡയറക്ടര്‍മാരും കുടുംബാംഗങ്ങളുമൊത്ത് ഒളിവിലാണെന്നാണ് കണ്ടെത്തല്‍. വജ്രം, സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന ഡല്‍ഹി കരോള്‍ ബാഗ് ആസ്ഥാനമായ ദ്വാരകദാസ് ജ്വല്ലറിയിലെ തട്ടിപ്പും നീരവ് മോദിയുടെ തട്ടിപ്പും തമ്മില്‍ ഒട്ടേറെ സമാനതകളുണ്ട്.
https://www.facebook.com/Malayalivartha