പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി റിസര്‍വ് ബാങ്ക്
പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി റിസര്‍വ് ബാങ്ക്. ഇറക്കുമതി ആവശ്യങ്ങള്‍ക്കായി ഹ്രസ്വകാലത്തേക്കുള്ള വായ്പകള്‍ക്ക് ഈടുപത്രം (ലെറ്റേഴ്‌സ് ഓഫ് അണ്ടര്‍ടേക്കിങ്) നല്‍കുന്നത് നിര്‍ത്താന്‍ വാണിജ്യ ബാങ്കുകള്‍ക്ക് ആര്‍.ബി.ഐയുടെ കര്‍ശന നിര്‍ദേശം.
രത്‌ന വ്യാപാരി നീരവ് മോദിയും ബന്ധു മെഹുല്‍ ചോക്‌സിയും പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ എല്‍.ഒ.യു ദുരുപയോഗം ചെയ്ത് 13,000 കോടി രൂപ തട്ടിപ്പ് നടത്തിയ സാഹചര്യത്തിലാണ് വിലക്ക്. ഇതുസംബന്ധിച്ച നയം ഉടന്‍ കൊണ്ടുവരുമെന്നും പത്രക്കുറിപ്പിലുണ്ട്. ഓതറൈസ്ഡ് ഡീലര്‍ ഒന്ന് (എ.ഡി കാറ്റഗറി ഒന്ന്) ഗണത്തില്‍പ്പെട്ട ബാങ്കുകള്‍ക്കാണ് നിര്‍ദേശം ബാധകം.
വിദേശത്ത് വ്യാപാരമുള്ള കമ്പനികള്‍ക്ക് അവിടുത്തെ കറന്‍സിയില്‍ വായ്പ ലഭ്യമാക്കാന്‍ ഇന്ത്യയിലെ ബാങ്ക് അവരുടെ വിദേശ ശാഖക്ക് നല്‍കുന്ന ഈടുപത്രമാണ് എല്‍.ഒ.യു. ഇതനുസരിച്ച് വായ്പ ബാധ്യത ഇന്ത്യയിലെ ശാഖക്കായിരിക്കും.
https://www.facebook.com/Malayalivartha