കെഎഫ്‌സി വായ്പകളുടെ പലിശ നിരക്ക് അടുത്ത മാസം മുതല്‍ കുറയ്ക്കും
കെഎഫ്‌സി വായ്പകളുടെ പലിശ നിരക്ക് ജൂണ്‍ ഒന്നുമുതല്‍ 9.5 ശതമാനമായി കുറയ്ക്കും. 14 മുതല്‍ 16 ശതമാനംവരെയാണ് നിലവിലെ നിരക്ക്. അടിസ്ഥാന പലിശനിരക്ക് സമ്പ്രദായത്തിലേക്ക് മാറുന്നതോടെയാണ് 9.5 ശതമാനമായി കുറയുന്നത്.
കെഎഫ്‌സി എടുക്കുന്ന വായ്പയുടെ പലിശ കുറയ്ക്കാനുള്ള പദ്ധതിയും ആവിഷ്‌കരിച്ചു. ഇതിനായി സ്ഥാപനത്തിന്റെ റേറ്റിങ് വര്‍ധിപ്പിക്കുകയാണ് ഒരു തന്ത്രം. മികച്ച വായ്പാ നിര്‍ദേശങ്ങള്‍ കണ്ടെത്താനായി കേന്ദ്രീകൃത വിലയിരുത്തല്‍ സംവിധാനം വരും.
വായ്പാ നിര്‍ദേശങ്ങള്‍ ചെയര്‍മാന്റെ നേതൃത്വത്തിലുള്ള സമിതി പരിശോധിച്ച് ഏഴു ദിവസത്തിനകം തീരുമാനം അറിയിക്കും. 30 ദിവസത്തിനകം വായ്പ അനുവദിക്കും. പുതിയ സംരംഭങ്ങള്‍ക്ക് റേറ്റിങ്ങിന്റെ അടിസ്ഥാനത്തിലെ വായ്പ അനുവദിക്കൂ. കൂടുതല്‍ ഒറ്റത്തവണ തീര്‍പ്പ് അദാലത്ത് സംഘടിപ്പിച്ച് വായ്പാ കുടിശ്ശികനിവാരണം നടത്തും.
കിട്ടാക്കടം ഏറ്റെടുക്കുന്ന ഏജന്‍സികള്‍ക്ക് കടം കൈമാറി സ്ഥാപനത്തെ പൂര്‍ണമായും കടമുക്തമാക്കും. പുതുസംരംഭകര്‍ക്ക് 10 ലക്ഷം രൂപവരെ ലളിത വ്യവസ്ഥയില്‍ വായ്പ നല്‍കും.
https://www.facebook.com/Malayalivartha