രൂപയുടെ മൂല്യത്തിന് നേരിയ വര്‍ധന; പ്രതിക്ഷയോടെ ഇന്ത്യന്‍ വിപണി
ഇന്ത്യന്‍ വിപണിയില്‍ ആശ്വാസത്തിന്റെ ദിനമായിരുന്നു ഇന്ന്. വളരെ കാലത്തിന് ശേഷം രൂപയുടെ മൂല്യത്തിന് നേരിയ വര്‍ധനവ്. പ്രതിക്ഷയോടെയാണ് വിപണി ഇതിനെ വരവേറ്റത്. ഒഹരി വിപണി മികച്ച നേട്ടമുണ്ടാക്കിയതും കോവിഡ് വാക്‌സിന്‍ ഉടനെ പുറത്തിറങ്ങുമെന്ന റിപ്പോര്‍ട്ടുകളുമാണ് രൂപയുടെ മൂല്യമുയര്‍ത്തിയത്.
രാവിലെത്തെ വ്യാപരത്തില്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 58 പൈസ നേട്ടമുണ്ടാക്കി. മൂല്യം 74.59 രൂപയായി ഉയര്‍ന്നു. അതായത് ഒരു ഡോളര്‍ ലഭിക്കുന്നതിന് മുക്കേണ്ടത് 74.59. ഇന്നലെ ഇത് 75.01 എന്ന നിലയിലായിരുന്നു. അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈഡസ് കാഡില ഹെല്‍ത്തകെയറാണ് വാക്‌സിന്‍ വികസിപ്പിച്ചത്. മനുഷ്യനില്‍ പരീക്ഷിക്കാന്‍ കമ്പനിയ്ക്ക ഡ്രഗ്‌സ് കണ്‍ട്രോളുടെ അനുമതിയും ലഭിച്ചിട്ടുണ്ട്. ഇതാണ് മൂല്യം വര്‍ധിക്കാന്‍ കാരണമായത്. കഴിഞ്ഞ രണ്ടാഴ്ച്ചയായി ഇന്ത്യ ചൈന സംഘര്‍ത്തെ തുടര്‍ന്ന് രൂപയുടെ മൂല്യം താഴ്ന്ന നിലയിലായിരുന്നു. ഇതിനാണ് ഇന്ന് മാറ്റമുണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha