കോവിഡ് മാന്ദ്യത്തിലും രൂപയുടെ മൂല്യം ഉയരുന്നു; ക്രഡിറ്റ് മുകേഷ് അമ്പാനിക്ക്; ജിയോ പ്ലാറ്റ്‌ഫോമുകളിലേക്ക് വിദേശ നിക്ഷേപം വര്‍ധിക്കുന്നു; വിലകയറ്റത്തിന് ആശ്വാസമായേക്കും
കോവിഡ് മാന്ദ്യത്തിന്റെ സമയത്ത് രൂപയുടെ മൂല്യം ഉയരുകയാണ്. കഴിഞ്ഞയാഴ്ച ഡോളറിനെതിരെ ഈ വര്‍ഷത്തെ ഏറ്റവും വലിയ മൂല്യവര്‍ധനയാണ് രൂപരേഖപ്പെടുത്തിയത്. 1.34 ശതമാനമാണ് വര്‍ധനവ്. ബിസിനസ് വിപണി ഒരിക്കലും പ്രതീക്ഷിക്കാത്ത ഈ നേട്ടത്തിന് പിന്നില്‍ മുകേഷ് അമ്പാനിയും ജിയോയുമണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡോളറിനെതിരെ രൂപ ശക്തിയാര്‍ജിക്കുന്നതിന് പിന്നില്‍ ജിയോ പ്ലാറ്റ്‌ഫോമിലേക്ക് ഒഴുകിയെത്തുന്ന വിദേശ നിക്ഷേപമാണെന്നാണ് വിലയിരുത്തല്‍.
രണ്ടരമാസംകൊണ്ട് 1.17 ലക്ഷം കോടി രൂപയുടെ (1500 കോടി ഡോളറിലധികം) വിദേശ നിക്ഷേപമാണ് ജിയോ പഌറ്റ്‌ഫോം സമാഹരിച്ചത്. ഇതില്‍ 400 മുതല്‍ 600 കോടി ഡോളര്‍ വരെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇന്ത്യയിലെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയില്‍ ആഗോള തലത്തില്‍ ഉയര്‍ന്നു വന്ന ആത്മവിശ്സമാണ് ഇത്തരമൊരു നിക്ഷേപത്തിനു പിന്നിലെന്ന് വിലയിരുത്തപ്പെടുന്നത്.
റിലാന്‍സിന് അടുത്ത ആഴ്ച്ചയും കൂടുതല്‍ വിദേശ നിക്ഷേപം ലഭിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ രൂപയ്ക്ക് 1.5 ശതമാനം മൂല്യവര്‍ധനകൂടി ഉണ്ടായേക്കാമെന്ന് വിദേശ വിനിമയ വിപണിയുമായി ബന്ധപ്പെട്ടവര്‍ സൂചിപ്പിച്ചു. ഇക്കാലത്ത് ഏഷ്യന്‍ കറന്‍സികളില്‍ ഏറ്റവും മികവു കാട്ടിയതും ഇന്ത്യന്‍ കറന്‍സിയായ രൂപ തന്നെയാണ്. ഇന്നലെ ഡോളറിനെതിരെ 74.68 രൂപയിലാണ് ക്ലോസ് ചെയ്തത്. അത് വൈകാതെ 73.60 നിലവാരത്തിലേക്ക് മുന്നേറനുള്ള സാധ്യതകളുണ്ടെന്ന് വിലയിരുത്തുന്നു. അതേസമയം, റിസര്‍വ് ബാങ്കിന്റെ ഇടപെടലുകള്‍ ഇക്കാര്യത്തില്‍ നിര്‍ണായകമാകും.
ആഗോള ചിപ് നിര്‍മാണ കമ്പനിയായ ഇന്റല്‍ കാപില്‍ ആണ് അവസാനമായി ജിയോയില്‍ നിക്ഷേപം പ്രഖ്യാപിച്ചത്. ആകെ 11 കമ്പനികളില്‍ നിന്നായി 1,17,588.45 കോടി രൂപയുടെ നിക്ഷേപം ഇതുവരെ സമാഹരിച്ചു. ചൈനക്കെതിരെ ലോകരാജ്യങ്ങളിലുണ്ടായ വിരോധം ഇന്ത്യയ്ക്ക ഗുണം ചെയ്യുകയാണ്. കൂടുതല്‍ വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് എത്തുന്നതിന് ഒരു കാരണം ഇതാണ്. ഇന്ത്യ- ചൈന അതിര്‍ത്തി വിഷയങ്ങള്‍ രമ്യതയിലേക്ക് നീങ്ങുന്നതും രണ്ടു ഇന്ത്യന്‍ കമ്പനികള്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നതുമെല്ലാം ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റത്തിന് കാരണമാകുന്നുണ്ട്. രൂപയുടെ മൂല്യം കൂടി ഉയരുന്നതോടെ വിലകയറ്റത്തിനുള്‍പ്പെടെ ആശ്വാസമാകുമൊന്നാണ് പ്രതിക്ഷക്കപ്പെടുന്നത്.
https://www.facebook.com/Malayalivartha