രൂപ കൂപ്പുകുത്തി ഇന്നത്തെ ഒരു ഡോളറിന്റെ വില 60.34 രൂപ, രാജ്യം വന്‍ പ്രതിസന്ധിയിലേക്ക്
യു.എസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് റെക്കോര്‍ഡ് മൂല്യത്തകര്‍ച്ച. ഇന്ത്യന്‍ രൂപയുടെ വിലയിടിയുന്നത് തുടര്‍ച്ചയാവുകയാണ്. ഇന്നത്തെ ഒരു ഡോളറിന്റെ വില 60.34 രൂപയാണ്. രാജ്യംനേരിടുന്ന ഗുരുതരമായ സാമ്പത്തിക സ്ഥിതിയാണ് ഇത് കാണിക്കുന്നത്. യിരുന്നു. ബുധനാഴ്ച വൈകിട്ടോടെ ഡോളറിന് 60.16 രൂപ എന്ന നിലയിലെത്തി. 59.98 രൂപയാണ് ഇതുവരെയുള്ള വിനിമയ നിരക്ക്. ഇതോടെ ഏഷ്യയിലെ ഏറ്റവും വിലകുറഞ്ഞ കറന്‍സിയായി രൂപമാറി . തുടര്‍ന്ന് റിസര്‍വ് ബാങ്ക് ഡോളര്‍ വില്‍പ്പന നിര്‍ത്തിവെച്ചു.
ബുധനാഴ്ച വ്യാപാരം തുടങ്ങുമ്പോള്‍ മൂല്യം 59.89 ആയിരുന്നത് മൂന്ന് മണിയോടെ വീണ്ടും ഇടിയുകയായിരുന്നു.ചൊവ്വാഴ്ച വ്യാപാരം അവസാസിപ്പിക്കുമ്പോള്‍ 59.66 എന്ന നിലയിലായിരുന്നു. കഴിഞ്ഞ ആഴ്ച രൂപയുടെ ഏറ്റവും താഴ്ന്ന വിനിമയ മൂല്യമായ 59.98 എന്നനിലയിലേക്ക് കൂപ്പുകുത്തിയതാണ്. രൂപയൂടെ മൂല്യം 60 ആയി ഇടിയുമെന്ന് സാമ്പത്തീക വിദഗ്ധര്‍ മുന്നേ പറഞ്ഞിരുന്നു. തുടര്‍ച്ചയായി കഴിഞ്ഞ ആറുദിവസവും ഡോളറിനായിരുന്നു നേട്ടം.രണ്ട് മാസമായി രൂപയുടെ മൂല്യം ഇടിയുകയാണ്. മെയില്‍ 11 ശതമാനമാണ് മൂല്യത്തില്‍ ഇടിവ് വന്നത്.രൂപയുടെ വിലതകര്‍ച്ച വിദേശ കടക്കെണി വര്‍ദ്ധിപ്പിക്കുകയൂം. നാട്ടില്‍ വിലക്കയറ്റം രൂക്ഷമാകുകയും ചെയ്യും.
https://www.facebook.com/Malayalivartha