പുതുആഴ്ചയുടെ ആദ്യദിനത്തിൽ നഷ്ടത്തോടെ തുടക്കം; സെൻസെക്സ് 80 പോയന്റ് താഴ്ന്ന് 55,356ലും നിഫ്റ്റി 25 പോയന്റ് നഷ്ടത്തിൽ 16,503ലും ; ആഗോള വിപണിയിലെ നഷ്ടം സാരമായി ബാധിച്ചു
കഴിഞ്ഞ ഒരാഴ്ച വളരെ മികച്ച നേട്ടമായിരുന്നു വിപണിയിൽ ഉണ്ടായിരുന്നത് എന്നാൽ പുതുആഴ്ചയുടെ ആദ്യദിനത്തിൽ നഷ്ടത്തോടെയാണ് തുടക്കം എന്നതാണ് വളരെ ഖേദകരമായ കാര്യം. സെൻസെക്സ് 80 പോയന്റ് താഴ്ന്ന് 55,356ലും നിഫ്റ്റി 25 പോയന്റ് നഷ്ടത്തിൽ 16,503ലുമാണ് വ്യാപാരം ഈയാഴ്ച തുടങ്ങിയിരിക്കുന്നത്.
സൂചികകളെ ആഗോള വിപണിയിലെ നഷ്ടമാണ് ബാധിച്ചത്. ലോഹ വിഭാഗം സൂചികകൾ ഒഴികെയുള്ളവ വൻ നഷ്ടത്തിലാണ്. നാല് ഐപിഒകളാണ് ഇന്ന് വിപണിയിൽ ലിസ്റ്റ്ചെയ്യുന്നത് എന്നതാണ് അതിൽ ഏറെ ശ്രദ്ധേയമായ കാര്യം.നഷ്ടത്തിൽ ഉള്ള ഓഹരികൾ ഇതൊക്കെയാണ് ; നെസ് ലെ, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ, അൾട്രടെക് സിമെന്റ്സ്, ബജാജ് ഓട്ടോ, ഐടിസി, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിനാൻസ് തുടങ്ങിയവയാണ്. ടാറ്റ സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൻടിപിസി, എച്ച്ഡിഎഫ്സി, ഇൻഡസിൻഡ് ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് ഇപ്പോൾ ഉള്ളത് .
അതേസമയം 2019-20 സാമ്പത്തിക വർഷത്തിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ സംയുക്ത അറ്റാദായം അഞ്ചുവർഷത്തെ താഴ്‌ചയിൽ എത്തി. കേന്ദ്രസർക്കാർ പാർലമെന്റിൽ സമർപ്പിച്ച ഏറ്റവും പുതിയ പബ്ളിക് എന്റർപ്രൈസസ് സർവേയിലാണ് ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തിലൊരു പതനത്തിലേക്ക് പോകാൻ കാരണം പൊതുമേഖലാ എണ്ണക്കമ്പനികൾ നേരിട്ട തളർച്ചയാണ്.
0.93 ലക്ഷം കോടി രൂപയായാണ് 2019-20ൽ ലാഭം ഇടിഞ്ഞത്. 2018-19ലെ 1.43 ലക്ഷം കോടി രൂപയിൽ നിന്നാണ് ഇത് സംഭവിച്ചിരിക്കുന്നത്. . 2015-16ൽ 1.14 ലക്ഷം കോടി രൂപ, 2016-17ൽ 1.25 ലക്ഷം കോടി രൂപ, 2017-18ൽ 1.23 ലക്ഷം കോടി രൂപയായിരുന്നു ലാഭം. 2018-19ൽ പൊതുമേഖലാ എണ്ണക്കമ്പനികൾ 32,149 കോടി രൂപയുടെ സംയുക്തലാഭം രേഖപ്പെടുത്തി .
പിറ്റേ വർഷം ഇടിഞ്ഞത് 3,230 കോടി രൂപയിലേക്ക് പതിച്ചു . സജീവമായ 256 പൊതുമേഖലാ സ്ഥാപനങ്ങളിൽ 171 എണ്ണമാണ് 2019-20ൽ ലാഭം കുറിച്ചത് എന്ത് ശ്രദ്ധേയം. 84 എണ്ണം നഷ്‌ടത്തിലേക്ക് കൂപ്പ്കുത്തി . ലാഭമോ നഷ്‌ടമോ ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എഫ്.സി.ഐ) രേഖപ്പെടുത്തിയില്ല.
https://www.facebook.com/Malayalivartha