ഇന്ധനവില ഇനി കുതിച്ചുയരും; മാറ്റം ജിഎസ്ടിയില്‍ ഉള്‍പ്പെടില്ലെന്ന് ഉറപ്പായതോടെ
ജിഎസ്ടിയില്‍ ഉള്‍പ്പെടില്ലെന്ന് ഉറപ്പായതോടെ ഇന്ധനവില കുതിച്ചുയരുമെന്ന് വിലയിരുത്തല്‍. കഴിഞ്ഞയാഴ്ച തുടക്കത്തില്‍ 70 ഡോളറിനടുത്തായിരുന്നു രാജ്യാന്തര എണ്ണവില. നിലവില്‍ 75 ഡോളറിനു മുകളിലാണ്. ഏഷ്യന്‍ വിപണികള്‍ക്കുള്ള എണ്ണവില ലോകത്തെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായ സൗദി അരാംകോ ഒരു ശതമാനം കുറച്ചതിനു പിന്നാലെയാണ് ഈ വിലക്കയറ്റം.
ഒപെക് രാജ്യങ്ങള്‍ വില ഉയര്‍ത്തുന്നതിനായി ഉല്‍പ്പാദനം കുറച്ചതാണു രാജ്യാന്തര വിപണിയിലെ വില വര്‍ധനയ്ക്കു കാരണം. രാജ്യാന്തര എണ്ണവിലയ്ക്കനുസരിച്ച് ദിനംപ്രതി പ്രാദേശിക വില മാറുന്ന രീതിയാണു നിലവില്‍ ഇന്ത്യയില്‍ അവലംബിക്കുന്നത്. 15 ദിവസത്തെ ശരാശരിയുടെ അടിസ്ഥാനത്തിലാണ് വില നിര്‍ണയിക്കുന്നത്.
ഈ മാസം അഞ്ചിനാണ് രാജ്യത്ത് ഇന്ധനവില അവസാനമായി മാറിയത്. അന്ന് പെട്രോള്‍- ഡീസല്‍ വിലയില്‍ 15 പൈസയോളം കുറവ് രേഖപ്പെടുത്തിയിരുന്നു. ഈ മാസം അഞ്ചിനു മുമ്പ് ഒന്നിനാണ് ഇന്ധനവിലയില്‍ ഇതിനുമുമ്പ് കുറവുണ്ടായത്. അന്ന് ഡല്‍ഹിയില്‍ പെട്രോളിനും ഡീസലിനും 15 പൈസ കുറഞ്ഞപ്പോള്‍ മുംബൈയില്‍ പെട്രോളിന് 13 പൈസയും ഡീസലിന് 14 പൈസയുമാണ് കുറഞ്ഞത്.
കേരളത്തിലെ വിവിധ ജില്ലകളിലും പെട്രോള്‍- ഡീസല്‍ വില മാറിയിരുന്നു. ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് കേരളത്തില്‍ 103.42 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 95.38 രൂപയുമാണ് വില. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 103.42ലും ഡീസല്‍ ലിറ്ററിന് 95.38ലുമാണ് വ്യാപാരം നടക്കുന്നത്.
ജൂണ്‍ 26 മുതലാണ് ഇവിടെ പെട്രോള്‍ വില 100 രൂപ കടന്നത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 101.18ലെത്തി. ഡീസല്‍ ലിറ്ററിന് 93.26 രൂപയാണ്. കോഴിക്കോട് ഈ മാസം അഞ്ചിനാണ് പെട്രോള്‍ വില 100 രൂപയില്‍ എത്തിയത്. ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 101.61 രൂപയും ഡീസലിന് 93.70 രൂപയുമാണ്.
https://www.facebook.com/Malayalivartha