വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 233 പോയന്റ് ഉയര്‍ന്ന് 61,175ലും നിഫ്റ്റി 57 പോയന്റ് നേട്ടത്തില്‍ 18,176ലുമാണ് വ്യാപാരം
വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ നിഫ്റ്റി 18,150 കടന്നു. സെന്‍സെക്സ് 233 പോയന്റ് ഉയര്‍ന്ന് 61,175ലും നിഫ്റ്റി 57 പോയന്റ് നേട്ടത്തില്‍ 18,176ലുമാണ് വ്യാപാരം .
യു.എസ് വിപണികളിലെ മുന്നേറ്റമാണ് ഇന്ത്യയുള്‍പ്പടെയുള്ള ആഗോള വിപണികളില്‍ പ്രതിഫലിച്ചത്. എസ്ആന്‍ഡ്പി 500 സൂചിക ജനുവരിയില്‍ ഇതുവരെ 5.12ശതമാനം ഉയര്‍ന്നു. നാസ്ദാക്കിലാകട്ടെ നേട്ടം 8.5ശതമാനവുമാണ്. രാജ്യത്തെ ഐടി കമ്പനികള്‍ക്ക് ഇത് നേട്ടമാക്കാനാകും.
ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ്, ബജാജ് ഫിന്‍സര്‍വ്, ഏഷ്യന്‍ പെയിന്റ്സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, സിപ്ല, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്സി, എച്ച്സിഎല്‍ ടെക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
നിഫ്റ്റി ഐടി, പൊതുമേഖല ബാങ്ക്, ബാങ്ക് തുടങ്ങിയ സെക്ടറല്‍ സൂചികകളില്‍ അര ശതമാനത്തോളം നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. റിയാല്‍റ്റി സൂചിക നഷ്ടത്തിുലമാണ്.
ആക്സിസ് ബാങ്ക്, ഗ്രാസിം, പവര്‍ഗ്രിഡ് കോര്‍പ്, അപ്പോളോ ഹോസ്പിറ്റല്‍, കോള്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha